ഖത്തറിൽ നിന്ന് വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ അയച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. മലപ്പുറം അമരമ്പലം സ്വദേശി ഷമീറാണ് അശ്ലീല സന്ദേശമയച്ചത്. പ്രവാസി മാപ്പ് പറഞ്ഞ് തലയൂരാൻ ശ്രമിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്ന് അരിത വ്യക്തമാക്കി.
കായംകുളം ഡി വൈ എസ് പി ഓഫീസിൽ നേരിട്ട് എത്തിയാണ് അരിത പരാതി നൽകിയത്. ഒരു പെൺകുട്ടിക്കെതിരെയും ഇയാൾ ഇത്തരത്തിൽ പ്രവർത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നൽകിയതെന്നും അരിത പറഞ്ഞു.
ഫോണിലേയ്ക്ക് വാട്‌സാപ്പ് കോൾ വഴിയാണ് അശ്ലീല സന്ദേശം അയച്ചത്. വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നെന്ന് അരിത പറയുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്ന് മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്ക് കൈമാറിയെന്നും അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞുവെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അരിത വ്യക്തമാക്കിയിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയപ്പെട്ടവരേ,
ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ തുടർച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്.
ആരാണ് എന്ന് മെസ്സേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയക്കുകയുണ്ടായി. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്‌ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.
ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം. ഇവൻ ഖത്തറിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.
Content Summary: Repeated video calls and sending pornographic images; Youth Congress leader complained against non-residents
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !