മഞ്ചേരി - അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും കുഞ്ഞും യാത്രക്കാരിയും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.
കർണ്ണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസാണ് ഓട്ടോയിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആറുപേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്.
മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Updating..
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Bus carrying Ayyappa devotees met with accident; Four killed in auto collision
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !