#Muslim League | 'ബിജെപിയുടെ അജണ്ടയില്‍ കോണ്‍ഗ്രസ് വീഴരുത്'; മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം

0

കോഴിക്കോട്:
 (Mediavisionlive.in) അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ കോണ്‍ഗ്രസിനുള്ള ക്ഷണത്തില്‍ മുന്നറിയിപ്പുമായി മുസ്ലീംലീഗ്. ബിജെപിയുടെ അജണ്ടയില്‍ കോണ്‍ഗ്രസ് വീഴരുതെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സമസ്ത രംഗത്തെത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി മുസ്ലിം ലീഗും രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്നായിരുന്നു സമസ്ത മുഖപത്രത്തില്‍ വിമര്‍ശനമുണ്ടായത്.

ബിജെപി എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നിലും ഓരോ കെണികള്‍ ഉണ്ടാക്കാറുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്ബും വര്‍ഗീയ കലാപമുണ്ടാക്കലായിരുന്നു നേരത്തെ പണി. ഇപ്പോഴും വര്‍ഗീയ വികാരങ്ങള്‍ ചൂഷണം ചെയ്യലാണ് അവരുടെ നയം. ബിജെപിയുടെ ഒരജണ്ടയിലും വീണ് കൊടുക്കരുതെന്നാണ് നിലപാട്. ഇതില്‍ മാത്രമല്ല, ഒന്നിലും വീഴരുതെന്നും പിഎംഎ സലാം പറഞ്ഞു. സിപിഎമ്മിന്റെ നിലപാടിനെ കുറിച്ച്‌ സിപിഎമ്മിനോട് ചോദിക്കണം. കോണ്‍ഗ്രസിന്റെ മറുപടിയെകുറിച്ച്‌ അവരോടും ചോദിക്കുക. ഞങ്ങളുടെ മറുപടിയാണ് ഞാന്‍ പറഞ്ഞത്, അതായത് മുസ്ലിംലീഗിന്റേതെന്നും സലാം പ്രതികരിച്ചു.

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്ന കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ പറയുന്നു. കോണ്‍ഗ്രസ് സ്വീകരിക്കുന്നത് മൃദു ഹിന്ദുത്വ നിലപാടാണെന്നും ഈ നിലപാട് മാറ്റിയില്ലെങ്കില്‍ 2024 ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും മുഖപത്രത്തില്‍ പറയുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം യെച്ചൂരിയും ഡി രാജയും കാട്ടി. തകര്‍ക്കപ്പെട്ട മതേതര മനസ്സുകള്‍ക്ക് മുകളിലാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത്. രാജ്യത്തെ മതവല്‍ക്കരിക്കാനുള്ള ബിജെപി ശ്രമത്തില്‍ വീഴാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസ് കാട്ടണം. അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള ന്യൂനപക്ഷങ്ങളും ദളിത് വിഭാഗക്കാരും മറ്റു രാഷ്ട്രീയ ബദലുകളിലേക്ക് ചേക്കേറും എന്നും സമസ്ത മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


Content Summary: 'Congress should not fall for BJP's agenda'; Muslim League

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !