മിശ്രവിവാഹത്തെ കുറിച്ച്‌ അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ ?; മന്ത്രി അബ്ദുറഹിമാനെതിരെ എസ്കെഎസ്‌എസ്‌എഫ് നേതാവ്

0

കോഴിക്കോട്:
മന്ത്രി വി അബ്ദുറഹിമാനെതിരെ വിമര്‍ശനവുമായി എസ്കെഎസ്‌എസ്‌എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മതപണ്ഡിതര്‍ എന്തു പറയണമെന്ന് തീരുമാനിക്കുന്ന മന്ത്രിയാണ്.

മതസൗഹാര്‍ദത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതലയും ന്യൂനപക്ഷ വകുപ്പു മന്ത്രിക്കുണ്ട്. സത്താര്‍ പന്തല്ലൂര്‍ പരിഹസിച്ചു.

ഒരു മുസ്‌ലിം മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് ഇസ് ലാം അനുവദിക്കുന്നില്ല. ജയിലിലടച്ചാലും അതു തന്നെയാണ് മതവിധി. എന്നാല്‍, മിശ്രവിവാഹത്തെ കുറിച്ച്‌ മന്ത്രിക്ക് തൻ്റെ അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ ? സത്താര്‍ ചോദിച്ചു. ഇതര മതാചാരങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കേണ്ടന്ന് പറയുന്നതില്‍ മന്ത്രിക്ക് എന്താണ് ഇത്ര അസഹിഷ്ണുതയെന്നും സത്താര്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ന്യൂനപക്ഷ വകുപ്പ് മന്ത്രി മറുപടി പറയുമോ ?

മതപണ്ഡിതൻമാര്‍ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാര്‍ദത്തിന് ഭീഷണി ഉയര്‍ത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന ന്യൂനപക്ഷ വകുപ്പു മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാൻ. മൂന്ന് ചോദ്യങ്ങള്‍ക്ക് മന്ത്രി പറയണം.
1. ന്യൂനപക്ഷ ദിനത്തിലെ മന്ത്രിയുടെ പ്രസംഗത്തില്‍ മിശ്രവിവാഹത്തെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്. ഒരു മുസ്‌ലിം മറ്റു മതവിഭാഗത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കുന്നത് ഇസ് ലാം അനുവദിക്കുന്നില്ല. ഇതാണ് മതവിധി. ജയിലിലടച്ചാലും അതു തന്നെയാണ് മതവിധി. എന്നാല്‍, മിശ്രവിവാഹത്തെ കുറിച്ച്‌ മന്ത്രിക്ക് തൻ്റെ അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ ?

2. ഇപ്പോള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കൻ്ററി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എൻ.എസ്. എസ് ക്യാമ്ബുകളില്‍ പഠിപ്പിക്കുന്നത് ഇതാണ്: 5000 തലമുറയോടെ ലോകത്ത് ആണുങ്ങളുടെ പ്രത്യുല്‍പാദനം വെറും ഒരു ശതമാനമായി കുറയും. പെണ്ണും പെണ്ണും തമ്മില്‍ ഇണ ചേര്‍ന്ന് കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും പെണ്ണുങ്ങള്‍ മാത്രം രക്ഷിതാക്കളായ സമൂഹം ഉണ്ടാവുകയും ചെയ്യും.
ഈ നിഗമനങ്ങള്‍ അവതരിപ്പിക്കുന്ന ക്യാമ്ബില്‍ സ്വവര്‍ഗ ലൈംഗികതയെ സ്വാഭാവികതയായി അവതരിപ്പിക്കുന്നു. സെക്‌സും ജൻഡറും രണ്ടാണെന്നും സെക്‌സിനെ നിശ്ചയിക്കുന്നത് ലൈംഗികാവയവങ്ങളാണെങ്കില്‍ ജൻഡര്‍ നിര്‍ണയിക്കുന്നത് സാമൂഹ്യ സാഹചര്യങ്ങളാണ്.

വി. അബ്ദുറഹിമാൻ ലൈംഗിക ന്യുനപക്ഷങ്ങളുടെ വകുപ്പല്ലല്ലൊ കൈകാര്യം ചെയ്യുന്നത് ? എന്നാല്‍ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും വിരുദ്ധമായ ആശയങ്ങളാണ് മുകളില്‍ പറഞ്ഞത്. ജയിലിലടച്ചാലും ഇക്കാര്യത്തില്‍ ഇത് തെറ്റാണെന്നാണ് നിലപാട്. ഇക്കാര്യത്തില്‍ മന്ത്രിയുടെ അഭിപ്രായം ഒന്ന് പരസ്യമായി പറയുമോ ?

3. ഓരോ മതവിഭാഗങ്ങളും തമ്മില്‍ പരസ്പരം സാമൂഹികമായ മൈത്രിയും സാഹോദര്യവും വേണമെന്നും, എന്നാല്‍ അതിനര്‍ത്ഥം മറ്റുള്ളവരുടെ ആരാധനയും ആഘോഷവും മുസ്‌ലിംകള്‍ ഏറ്റെടുക്കല്‍ അല്ലെന്നും അത് വേണ്ടന്നും ഒരു മത പണ്ഡിതൻ വിശ്വാസികളോട് പറയുന്നതില്‍ മന്ത്രിക്ക് എന്താണ് പ്രശ്നം? നിലവിളക്ക് മതാചാരമാണെന്നു പറഞ്ഞു പൊതുവേദിയില്‍ സി. രവിചന്ദ്രനെ പോലുള്ള യുക്തിവാദികള്‍ മാറിനില്‍ക്കുന്നത് കാണാം. അതില്‍ പരാതിയില്ലാത്ത മന്ത്രിക്ക് ഇതര മതാചാരങ്ങളില്‍ മുസ്‌ലിംകള്‍ പങ്കെടുക്കേണ്ടന്ന് പറയുന്നതില്‍ എന്താണ് ഇത്ര അസഹിഷ്ണുത ?

Content Summary: MDo you have the courage to speak openly about intermarriage?; SKSSF leader against Minister Abdur Rahiman

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !