'സ്ത്രീധനം ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല, വ്യക്തികളുടെ പ്രശ്നമാണ്'; നിഖില വിമല്‍

0

മ(caps)ലയാള സിനിമയിലെ മുൻനിര നായികമാരില്‍ ഒരാളാണ് നിഖില വിമല്‍. വെള്ളിത്തിരയില്‍ എത്തി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ തന്റേതായൊരിടം സ്വന്തമാക്കിയ നിഖില, നടത്താറുള്ള പല പ്രതികരണങ്ങളും ശ്രദ്ധനേടാറുണ്ട്.

ചിലപ്പോള്‍ ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട് താരം. എന്നാലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സധൈര്യം തന്നെ നടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ സ്ത്രീധനത്തെ കുറിച്ചും ഇതിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും സംസാരിക്കുകയാണ് നിഖില.

നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണെന്ന് നിഖില പറയുന്നു. എല്ലാവര്‍ക്കും വിവാഹം കഴിപ്പിച്ച്‌ വിടാൻ ആവേശമാണെന്നും ശേഷം എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവരാരും ഉണ്ടാകില്ലെന്നും നിഖില പറയുന്നു. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു നടിയുടെ പ്രതികരണം.

'ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഇല്ലാത്തത് മെന്റല്‍ സ്ട്രെങ്ത് ആണ്. എല്ലാവരും വീക്കാണ്. എല്ലാവര്‍ക്കും ഡിപ്രഷനും ആൻസൈറ്റിയും ഉണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിച്ച്‌ കേള്‍ക്കുന്ന വാക്കുകളാണ് ഇതൊക്കെ. സംഗതി എന്താണെന്ന് അറിയാത്തത് കൊണ്ടോ മറ്റോ മുൻപ് ആളുകള്‍ ഇവയൊന്നും തുറന്നു പറഞ്ഞിരുന്നില്ല. പക്ഷേ എന്നാലും അവരത് ഡീല്‍ ചെയ്തിരുന്നു. ഇന്നതല്ല അവസ്ഥ. എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാല്‍ വളരെ ക്ലോസ് ആയിട്ടുള്ള ആളോട് കാര്യം പറയും. ഞാൻ പറയുന്ന കാര്യം അവര്‍ വേറൊരു തരത്തിലാണ് എടുക്കുന്നതെങ്കില്‍ അതില്‍ നിന്നും ഒരിക്കലും നമുക്ക് തിരിച്ചുവരാൻ സാധിക്കില്ല. ഇതൊന്നും ഒരു വിഷയമില്ല എന്ന് ആയാള്‍ പറയുകയാണെങ്കില്‍ നമുക്കൊരു മെന്റര്‍ സ്ട്രെങ്ത് വരും. ഇത്രയും സോഷ്യല്‍ മീഡിയ ആക്ടീവായ, സാങ്കേതിക രംഗം വളര്‍ന്ന സാഹചര്യത്തിലും എന്തുകൊണ്ട് ആളുകള്‍ അങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയില്ല. ഒരുപക്ഷെ കുടുംബത്തിലെ സാഹചര്യമാകും', എന്നാണ് സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളെ കുറിച്ച്‌ നിഖില പറയുന്നത്.

'നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം. ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല ഇത്. വ്യക്തികളുടെ പ്രശ്നമാണ്. നമ്മുടെ ലൈഫില്‍ എന്താ വേണ്ടതെന്ന് നമ്മളാണ് തീരുമാനിക്കേണ്ടത്. സ്ത്രീധനം കൊടുക്കണോ വേണ്ടയോ എന്നെല്ലാം അവനവൻ തന്നെയാണ് തീരുമാനിക്കേണ്ടത്. അച്ഛനും അമ്മയും അല്ല. വിവാഹം കഴിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. കല്യാണം കഴിപ്പിച്ച്‌ വിടാൻ കാണിക്കുന്ന ആവേശമൊന്നും ഒരു പ്രശ്നം ഉണ്ടായാല്‍ ഇവരാരും കാണില്ല. എല്ലാവരും ഇത് നിങ്ങളുടെ കുടുംബമല്ലേ എന്നാണ് പറയാറ്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും അങ്ങനെ തന്നെയാണ്', എന്നും നിഖില പറയുന്നു.

Content Summary: 'Dowry is not the problem of a district or country, but of individuals'; Nikhila Vimal

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !