2.7 ബില്യണ്‍ ഉപയോക്താക്കളുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി അടുത്തിടെയായി നിരവധി സവിശേഷതകളാണ് കമ്പനി അവതരിപ്പിക്കുന്നത്. കൂടുതലും സ്വകാര്യത മുന്‍നിർത്തിയുള്ളവയാണ്. എല്ലാ ആപ്ലിക്കേഷനുകള്‍ പോലെതന്നെ സുരക്ഷാവീഴ്ചകള്‍ വാട്ട്സ്ആപ്പിന് സംഭവിക്കാനും സാധ്യതയുണ്ട്. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പിനുള്ളില്‍ തന്നെയുണ്ട്.
ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചർ
ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന സവിശേഷത വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ട് ഏറെ നാളായി. സ്വയമേവതന്നെ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും. മീഡിയ ഫയല്‍സ് ഉള്‍പ്പെടെയാണ്. ഇതിനായി നമുക്ക് ഒരു സമയപരിധിയും നിശ്ചയിക്കാം.
ഈ ഫീച്ചർ ഓണാക്കുന്നതിനായി സെറ്റിങ്സ് (Settings) തുറക്കുക. ശേഷം പ്രൈവസിയിലെ (Privacy) 'Default message time and select a timer' തിരഞ്ഞെടുക്കുക. 24 മണിക്കൂർ, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി നിശ്ചയിക്കാം.
ബാക്കപ്പുകള്‍ക്കായി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സ്വയമേവതന്നെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മോഡിലാണ്. എന്നാല്‍ ഗൂഗിള്‍ ഡ്രൈവിലും ആപ്പിള്‍ ഐ ക്ലൗഡിലും ബാക്കപ്പ് ചെയ്യുമ്പോഴും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഫീച്ചർ ഉപയോഗിക്കുകയാണെങ്കില്‍ സ്റ്റോറേജ് സേവനദാതാക്കള്‍ക്ക് പോലും സന്ദേശങ്ങളിലേക്ക് ആക്സസ് ചെയ്യാന്‍ കഴിയില്ല.
ഇതിനായി സെറ്റിങ്സില്‍ ചാറ്റ്സ് (Chats) തുറക്കുക. ശേഷം ചാറ്റ് ബാക്കപ്പ് തിരഞ്ഞെടുത്ത ശേഷം എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഓണാക്കുക.
ചാറ്റുകള്‍ ലോക്ക് ചെയ്യുക
നിങ്ങളുടെ ചാറ്റ് സമ്പൂർണ സ്വകാര്യത ആവശ്യപ്പെടുന്നതാണെങ്കില്‍ ഏറ്റവും പുതിയ ലോക്ക് ചാറ്റ് ഫീച്ചർ ഉപയോഗിക്കാവുന്നതാമ്. ഇത് പാസ്‌കോഡോടുകൂടിയാണ് എത്തുന്നത്. ഇതിനായി നിങ്ങള്‍ക്ക് ലോക്ക് ചെയ്യേണ്ട ചാറ്റ് തുറക്കുക. ശേഷം പ്രൊഫൈലിലെ പേരില്‍ ക്ലിക്ക് ചെയ്യുക. ശേഷം ലോക്ക് ചാറ്റ് തിരഞ്ഞെടുക്കുക.
അജ്ഞാത കോളുകള്‍ ഒഴിവാക്കുക
അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ മൂലം സൈബർ ആക്രമണത്തിന് വാട്‌സ്ആപ്പിലൂടെ ഇരയാകുന്ന നിരവധിപേരുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യം ഒഴിവാക്കാനും ചില മാർഗങ്ങളുണ്ട്. സയലന്‍സ് അണ്‍നോണ്‍ കോളേഴ്സ് (Silence Unknown Callers) എന്ന ഫീച്ചറിലൂടെ ഇത് ഒഴിവാക്കാനാകും.
സെറ്റിങ്സ് തിരഞ്ഞെടുത്തതിന് ശേഷം പ്രൈവസി ഓപ്ഷന്‍ തുറക്കുക. കോള്‍സ് (Calls) സെക്ഷനില്‍ സയലന്‍സ് അണ്‍നോണ്‍ കോളേഴ്സ് ഓണാക്കുക.
പ്രൊട്ടെക്ട് ഐപി അഡ്രെസ്
അടുത്തിടെയാണ് കോള്‍ റിലെ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഈ സവിശേഷത ഹാക്കർമാരില്‍ നിന്ന് ഐപി അഡ്രസ് സംരക്ഷിക്കുന്നതിന് സഹായിക്കും. സെറ്റിങ്സ് തിരഞ്ഞെടുത്തതിന് ശേഷം പ്രൈവസി ഓപ്ഷന്‍ തുറക്കുക. കോള്‍സ് (Calls) സെക്ഷനില്‍ അഡ്വാന്‍സ്‌ഡില്‍ (Advanced) ക്ലിക്ക് ചെയ്യുക. പ്രൊട്ടെക്ട് ഐപി അഡ്രെസ് ഇന്‍ കോള്‍സ് ഓണാക്കുക.
Content Summary: How to secure messages on WhatsApp, some tips…
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !