സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സര്‍വീസ് സംബന്ധമായ പരാതികളില്‍ പരിഹാരം കാണുന്നതിനായി ഡിജിപിയുടെ ഓണ്‍ലൈന്‍ അദാലത്ത് അടുത്തമാസം.സംസ്ഥാന പോലീസ് മേധാവി ഡോ.
ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജനുവരി 10, 25, ഫെബ്രുവരി 14 എന്നീ തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു. ഇടുക്കി, കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 10 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 26 ആണ്.
കൊച്ചി സിറ്റി, എറണാകുളം റൂറല്‍ എന്നീ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 25 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി എട്ടിനും ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി 14 നുമാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 12ന് മുമ്ബ് ലഭിക്കണം. പരാതികള്‍ [email protected] വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. പരാതിയില്‍ മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്ബര്‍: 9497900243.
SPC Talks with Cops എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാമെന്ന് പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത.
Content Summary: Online Adalat of DGP to hear complaints of policemen next month
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !