മോഹന്‍ലാല്‍ നായകനായെത്തി തിയറ്ററുകളിലേക്കെത്തുന്ന ‘നേരി’ന് പിന്തുണ അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. കഥാ മോഷണം അടക്കം ഉയര്‍ന്ന വിവാദങ്ങളോട് രൂക്ഷമായി പ്രതികരിച്ചാണ് അദേഹം രംഗത്തെത്തിയത്.
”നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലര്‍ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. പല ഓണ്‍ലൈന്‍ ചാനലുകളും (ഹൈദ്രാലിയുടേത് ഉള്‍പ്പടെ )നേരിന്റെ കഥയാണെന്ന് പറഞ്ഞ് ആ വ്യക്തിയുടെ കഥ ആളുകളിലേക്ക് എത്തിക്കുന്നതും കാണാന്‍ ഇടയായി. പ്രേക്ഷകര്‍ സിനിമ കണ്ട് വിലയിരുത്തട്ടെ ഇത്തരം ആരോപണങ്ങളില്‍ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്..
അത് മാത്രമേ എനിക്ക് പറയാന്‍ ഉള്ളു.. മനഃപൂര്‍വമായ ആക്രമണം ഞാന്‍ നേരിടുന്നത് ഇത് ആദ്യമായി അല്ല. എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്.. പ്രേക്ഷകര്‍ ഞാന്‍ നല്‍കുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര്” എന്നു ജീത്തു ജോസഫ് പറഞ്ഞു.
ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നേര്’ നിങ്ങളിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉല്‍ഹാസത്തോടെയുമാണ് ‘നേര്’ എന്ന ചിത്രം ഒരുക്കിയത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയില്‍ ഒരു വിവാദം സൃഷ്ടിക്കപെട്ടു. ‘നേര്’ എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാള്‍ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.
പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്‌സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാളെ ‘ നേര് ‘ തീയേറ്ററുകളില്‍ നിന്നു കണ്ട ശേഷം നിങ്ങള്‍ പ്രേക്ഷകര്‍ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്നുള്ളത്.
നേരിന്റെ നാളെത്തെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. എഴുത്തുകാരനായ ദീപക് ഉണ്ണിയാണ് സിനിമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവി തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ പ്രമേയമായ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ശാന്തി മായാദേവിയും സംവിധായകന്‍ ജീത്തു ജോസഫും കൂടെയുള്ളപ്പോള്‍ 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ പറയുന്നു.
നേര് സിനിമയുടെ സഹ നിര്‍മ്മാതാക്കള്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ബിഎ ആളൂര്‍ മുഖേനയാണ് ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
നേര് സിനിമയുടെ സഹ നിര്‍മ്മാതാക്കള്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും ഹര്‍ജിയില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ബിഎ ആളൂര്‍ മുഖേനയാണ് ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
Content Summary: It's not the first time I've faced a deliberate attack; I trust my audience: Jeethu Joseph
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !