തനിക്ക് സതീശന്‍റെ അത്ര ധൈര്യമില്ലെന്നായിരുന്നു മറുപടി. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാമെന്നും പിണറായി വിജയൻ പറഞ്ഞു.
നാണമുണ്ടോ ഭീരുവായ മുഖ്യമന്ത്രി എന്നാണ് സതീശന്‍ ചോദിക്കുന്നത്. ഏത് കാര്യത്തിനാണ് താൻ നാണിക്കേണ്ടത്. പൊതുപ്രവര്‍ത്തന രംഗത്ത് തനിക്ക് പോകേണ്ട സ്ഥലങ്ങളില്‍ ഒക്കെ താന്‍ പോയിട്ടുണ്ട്. അതൊന്നും പൊലീസ് സംരക്ഷണത്തില്‍ പോയതല്ല. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ പോയതാണ്. തനിക്ക് ഭയമുണ്ടോ എന്ന് കെപിസിസി പ്രസിഡന്റിനോട് ചോദിച്ചാല്‍ അറിയാം. തോക്കിനെയും ക്രിമിനലുകളെയും ഗുണ്ടകളെയും നേരിട്ടുണ്ട്. യൂത്ത് പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെ അല്ലേ ഇപ്പോള്‍- മുഖ്യമന്ത്രി പറഞ്ഞു.
താൻ മഹാരാജാവാണ് എന്നാണ് വിഡി സതീശൻ പറയുന്നത്. എന്നാല്‍ താൻ ഏതെങ്കിലും വിഭാഗത്തിന്റെ മഹാരാജാവല്ല, ഞങ്ങള്‍ ജനങ്ങളുടെ ദാസൻമാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ക്രിമിനല്‍ മനസ്സാണോ എന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്. മനുഷ്യരെ സ്നേഹിക്കാൻ പഠിച്ചാല്‍ ഒരു സാമ്രാജ്യമുണ്ടാകും. ആ സാമ്രാജ്യത്തെക്കുറിച്ച് സതീശന് അറിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
കലാപാഹ്വാനത്തിന് നേതൃത്വം നല്‍കുകയാണ് സതീശനനെന്ന് ആരോപിച്ചു.തുടര്‍ഭരണം ഞങ്ങള്‍ക്ക് ജനം തന്നതില്‍ കോണ്‍ഗ്രസിന് കലിപ്പുണ്ടാകും. കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാൻ പലതരം അജണ്ട നടക്കുന്നുണ്ട്. ഗവര്‍ണര്‍ തന്നെ അത് തുടങ്ങി വച്ചു. അതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Content Summary: The Chief Minister said that I am not a Maharaja, but a servant of the people
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !