സര്‍ക്കാര്‍ ബ്രാന്‍ഡ് മദ്യമായ ജവാന്റെ അളവില്‍ കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത് ലീഗല്‍ മെട്രോളജി വിഭാഗം.
നിര്‍മ്മാതാക്കളായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെതിരെയാണ് കേസെടുത്തത്ത്.
കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നത്. വിവിധ ബാച്ചുകളിലായി 136 നിറഞ്ഞ കുപ്പികള്‍ പരിശോധിച്ചതോടെ ലിറ്ററിന് ഏതാനും മില്ലിയുടെ കുറവ് കണ്ടെത്തുകയായിരുന്നു. അതേസമയം, തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്ബോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
പരാതി ലഭിച്ചതിന് പിന്നാലെ എറണാകുളത്ത് നിന്നുള്ള ലീഗല്‍ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റ് ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. ജവാന്റെ ഒരു ബാച്ചിലാണ് പ്രശ്‌നം കണ്ടെത്തിയത്. 125 കുപ്പി പരിശോധിച്ചപ്പോള്‍ 6 കുപ്പിയിലാണ് മദ്യത്തിന്റെ അളവ് 15 എംഎല്ലില്‍ താഴെ കുറവുള്ളതായി കണ്ടെത്തിയത്.
അതേസമയം ആക്ഷേപങ്ങള്‍ തള്ളുകയാണെന്നും ലീഗല്‍ മെട്രോളജി വിഭാഗം പരിശോധിച്ച് സീല്‍ ചെയ്ത നല്‍കിയ സംവിധാനം വഴിയാണ് ബോട്ടിലുകളില്‍ മദ്യം നിറയ്ക്കുന്നതെന്നും കേസിനെ നിയമപരമായി നേരിടുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.
Content Summary: Less quantity of alcohol in the bottle; Legal Metrology Department registered a case
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !