പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. കോയമ്ബത്തൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ഇരുപത്തിയാറര ലക്ഷം രൂപയാണ് മഹാരാഷ്ട്ര സ്വദേശിയായ താനാജി ഷിൻഡെയില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തത്.
ഷര്‍ട്ടിനുള്ളില്‍ പ്രത്യേക തരം അറയുള്ള ബനിയന്റെ ഉള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.
കോയമ്ബത്തൂരില്‍ നിന്നും പട്ടാമ്ബിയിലേക്ക് കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്‌ത താനാജി വാഹന പരിശോധനയ്‌ക്കിടെയാണ് പിടിയിലാകുന്നത്. യാത്രാ ഉദ്ദേശം ചോദിച്ചപ്പോള്‍ പ്രതി പരുങ്ങിയതാണ് സംശയത്തിന് ഇടയാക്കിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണം സൂക്ഷിച്ച ബനിയൻ കണ്ടെത്തിയത്.
ഇതില്‍ നിന്നും ഇരുപത്തിയാറു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അറയുള്ള ബനിയനില്‍ പലപ്പോഴായി പണം ഒളിപ്പിച്ച് കടത്തിയിട്ടുണ്ടെന്നാണ് യുവാവിന്റെ മൊഴി. പണം ആര്‍ക്കു വേണ്ടിയാണ് കടത്തിയതെന്നും എവിടെ നിന്നുമാണ് കൊണ്ടു വരുന്നതുമടക്കമുള്ള കാര്യങ്ങളില്‍ എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Summary: Money hunt again: 'Banyan' bagged money and tried to smuggle Rs 26 lakh in Walayar
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !