സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്നു ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടിയുടെ മദ്യമാണ്.
ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പന നടന്നു.
കഴിഞ്ഞവര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്. ഡിസംബര്‍ 22, 23 തീയതികളില്‍ 84.04 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 22, 23 തീയതികളില്‍ 75.41 കോടിയുടെ മദ്യമാണ് വിറ്റിരുന്നത്.
മദ്യവില്‍പ്പനയില്‍ വീണ്ടും ചാലക്കുടി തന്നെയാണ് ഒന്നാംസ്ഥാനത്ത്. 63 ലക്ഷത്തി 85,000 രൂപയുടെ മദ്യമാണ് അവിടെ വിറ്റത്. ചങ്ങനാശ്ശേരി ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഇരിങ്ങാലക്കുട ഒട്ട്‌ലെറ്റിനാണ്.
മുന്‍വര്‍ഷങ്ങളില്‍ മുന്നിലുണ്ടാകാറുള്ള തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വടക്കന്‍ പറവൂരിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
Content Summary: Malayalees destroy Christmas by 'drinking'; 154.77 crore worth of liquor sold at Bevco; record sales; Chalakudy is the first
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !