പാലക്കാട്: കണ്ണാടിയില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്.
രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു.
അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് പിരിച്ചുവിട്ടു. എന്നാല്‍ രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് റെനില്‍ പറയുന്നു.
അക്രമിസംഘം ആറോളം പേരുണ്ടായിരുന്നു. പുറത്താണ് തനിക്ക് പരിക്കേറ്റത്. കണ്ണാടി സ്വദേശിയായ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവറാണ് പണം പലിശക്കെടുത്തത്. കാറില്‍ നിന്നും ഇറങ്ങിയ ഉടന്‍ അക്രമികള്‍ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു എന്നും റെനില്‍ പറഞ്ഞു.
Content Summary: Three Congress workers were cut in Palakkad Kandy
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !