ക്രിസ്മസ് - ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ ഡിസംബര്‍ 21 ന് തുടങ്ങും.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്.
തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാനതല ഉദ്‌ഘാടനം. തലസ്ഥാനത്തിനുപുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ചന്തകളുമുണ്ടാകും. ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്‍റെയും മില്‍മയുടെയും സ്‌റ്റാളുകളുമുണ്ടാകും.
സപ്ലൈകോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ക്രിസ്മസ്- പുതുവര്‍ഷ ചന്തകള്‍ക്കായി 19 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ ക്രിസ്മസ് -പുതുവത്സര ചന്തകള്‍ 23 മുതല്‍ 14 ജില്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കും . രണ്ടു ചന്തകളും 30നു സമാപിക്കും.
Content Summary: Supplyco Christmas-New Year Fair from tomorrow; 13 products at subsidized rates
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !