കോഴിക്കോട്: വടകരയില്‍ കുടുംബവുമൊത്ത് കാറില്‍ സഞ്ചരിച്ച യുവാവിന് നേരെ ബസ് ജീവനക്കാരന്റെ ആക്രമണം. മൂരാട് സ്വദേശി സാജിദിനെയാണ് മര്‍ദ്ദിച്ചത്.
സാജിദ് ആശുപത്രിയില്‍ ചികിത്സ തേടി. ബസിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.
ഇന്നലെ വൈകീട്ടാണ് സംഭവം. കുടുംബവുമൊത്ത് കാറില്‍ വീട്ടിലേക്ക് വരികയായിരുന്നു സാജിദ്. ബസിന് സൈഡ് നല്‍കിയില്ല എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കാറിന് കുറുകെ ബസ് നിര്‍ത്തിയ ശേഷം കാറില്‍ നിന്ന് സാജിദിനെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സാജിദ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ തന്നെ സാജിദ് വടകര പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ജീവനക്കാരന്‍ ഏകപക്ഷീയമായി അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സാജിദ് പറയുന്നത്. സൈഡ് നല്‍കിയില്ല എന്ന ആരോപണം തെറ്റാണെന്നും സാജിദ് പറയുന്നു.
Content Summary: The bus was not 'given' the side; The car grabbed the passenger and beat him up
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !