കേരള ലോകായുക്ത സിറിയക് ജോസഫിനെതിരെ ചീഫ് ജസ്റ്റിസിന് പരാതി..വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും ഇൻഡ്യൻ ജുഡീഷ്യറിക്ക് അപമാനം ഉണ്ടാക്കിയെന്നും ആക്ഷേപം..

0

പരാതി നൽകിയത് ജോമോൻ പുത്തൻപുരക്കൽ


സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ വെളിച്ചെത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡന് പരാതി സമർപ്പിച്ച് മനുഷ്യവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കൽ രംഗത്ത്.പദവി ദുരുപയോഗം ചെയ്ത് ഇൻഡ്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനം ഉണ്ടാക്കുകയും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും ആരോപിച്ചാണ് ജോമോൻ പുത്തൻപുരക്കൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരിക്കുന്നത് ..

ജോമോൻ പുത്തൻപുരക്കൽ എഫ് ബി യിൽ പോസ്റ്റ് ചെയ്ത പരാതിയുടെ പൂർണ്ണരൂപം വായിക്കാം..
https://www.facebook.com/story.php?story_fbid=pfbid02i9WxKJHwtjqL3AsBBS9r1DXJaBdeJ4tFsDK9v82p6enWAStr1bgzSMRMhxMWXRykl&id=100004613986035&sfnsn=wiwspwa&mibextid=RUbZ1f&paipv=0&eav=Afb2D5h1oafCEM3w8PQUjW7oWAfriZodsxWMuVZbWMCB8Y3pq2-rE8YY4Z0UpiEmh0I&_rdr
To,
Hon'ble Mr. Justice D. Y   Chandrachud 
Chief Justice,
Supreme Court of India
New Delhi - 110001
വിഷയം: സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ് പദവി ദുരുപയോഗം ചെയ്ത്, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന പരാതി സംബന്ധിച്ച്
സർ ,
സുപ്രീംകോടതി റിട്ടയേഡ് ജഡ്ജ് ജസ്റ്റിസ് സിറിയക് ജോസഫ്, മൂന്നരവർഷക്കാലം സുപ്രീം കോടതി ജഡ്ജിയായി ഇരുന്ന സമയത്തും കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസായി രണ്ടര വർഷക്കാലം ഇരുന്ന സമയത്തും, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡൽഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് എന്ന പദവി ദുരുപയോഗം ചെയ്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യൻ ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും നീതിപൂർവ്വവുമായ അന്വേഷണം നടത്തി സത്യം വെളിച്ചത്തു കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 
6.7.1994 ൽ കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ച ജസ്റ്റിസ് സിറിയക് ജോസഫ്, 2012 ജനുവരി 27-നാണ് സുപ്രീം കോടതി ജഡ്ജിയായി റിട്ടയർ ചെയ്തത്. നീണ്ട 17 വർഷവും 5 മാസവും 21 ദിവസവുമാണ് ജഡ്ജിയായി അദ്ദേഹം ഇരുന്നത്. ഇതിൽ മൂന്നരവർഷം സുപ്രീംകോടതി ജഡ്ജിയായി.  കർണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി രണ്ടര വർഷവും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഒരു വർഷവും ബാക്കിയുള്ള കാലയളവിൽ കേരള ഹൈകോടതിയിലും ഡൽഹി ഹൈകോടതിയിലും ജഡ്ജിയായും പ്രവർത്തിച്ചു. ജഡ്ജ്മെൻ്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫ്. അറ്റോർണി ജനറൽ ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെ കുറിച്ച് പറഞ്ഞ കൂട്ടത്തിൽ ഒരുദാഹരണമായി  വാദത്തിനിടയിൽ 2015 ജൂൺ 18 ന്  സുപ്രീംകോടതിയിൽ പറഞ്ഞത് ജുഡീഷ്യറിയിലെ "doubtful integrity"യുള്ള  വ്യക്തിയാണ് സിറിയക് ജോസഫെന്നാണ്. ഇക്കാര്യം"THE TIMES OF INDIA" 2015 ജൂൺ 19-ന് ഒന്നാം പേജിലെ പ്രധാന വാർത്തയായി റിപ്പോർട്ട് ചെയ്തിരുന്നു.  കൈക്കൂലി വാങ്ങിയാണ് പ്രതികളെ ശിക്ഷിക്കേണ്ട പല കേസുകളിലും ജഡ്ജ്മെൻ്റ് എഴുതാതെ  അനന്തമായി നീട്ടികൊണ്ടുപോയി കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിക്കൊടുത്തെന്ന ആരോപണം ഉയർന്നിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയിൽ പതിനേഴരവർഷക്കാലം ജഡ്ജിയായി ഇരിന്നിട്ട് വിരലിലെണ്ണാവുന്ന വിധി മാത്രം പറഞ്ഞിട്ടുള്ള ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. വിധി പറഞ്ഞ കേസുകൾ പരിശോധിച്ചാൽ തന്നെ ഒരുകൊലക്കേസ് പ്രതിയെപ്പോലും സിറിയക് ജോസഫ് ശിക്ഷിച്ചതായി കേട്ടുകേൾവിയില്ല. പതിനേഴര വർഷക്കാലം ജഡ്ജിയായി ഇരുന്ന് കോടികൾ ശമ്പളവും മററു ആനുകൂല്യങ്ങളും പറ്റിയിട്ടും ജഡ്ജ്മെൻ്റ്റ് എഴുതാത്ത ജഡ്ജിയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. 
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച  സിസ്റ്റർ അഭയയെ (Catholic nun) കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപരിന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട  ഒന്നാംപ്രതി ഫാദർ തോമസ് കോട്ടൂർ (Catholic Priest) ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ഭാര്യാ സഹോദരി ഭർത്താവിൻ്റെ ജേഷ്ഠ സഹോദരനാണ്. ഫാദർ കോട്ടൂരിനെ രക്ഷിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫ് കേരള ഹൈകോടതിയിൽ ജഡ്ജിയായിരുന്നപ്പോൾ മുതൽ ശ്രമിച്ച വിവരം കേരള സമൂഹത്തിൽ പകൽപോലെ തെളിഞ്ഞതാണ്. 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2020 ഡിസംബർ 23-നാണ് ഒന്നാം പ്രതി കോട്ടൂരിനെ ഇരട്ട ജീവപര്യന്തം കഠിന തടവിന് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. 
ജസ്റ്റിസ് സിറിയക് ജോസഫ് കർണ്ണാടക ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് ആയിരിക്കെ 2008 മെയ് 24-ന് സിസ്റ്റർ അഭയ കേസിലെ പ്രതികളുടെ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തിയ സി.ഡി കാണാൻ ബാഗ്ലൂരിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി 45 മിനിറ്റോളം ഇരുന്ന് നാർകോ സി.ഡി കണ്ടെന്ന് 4.7.2009 സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാണ്. ചീഫ് ജസ്റ്റിസെന്ന അധികാരം ദുരുപയോഗം ചെയ്ത് ഉറ്റബന്ധുവായ പ്രതിക്ക് സി.ഡിയിലുള്ള രഹസ്യങ്ങൾ ചോർത്തിക്കൊടുക്കാനായിരുന്നു ഇതെന്ന കാര്യത്തിൽ സംശയമില്ല.
സുപ്രീം കോടതിയിൽ നിന്ന് ജഡ്ജിയായി 2012 ജനുവരി 27-നാണ് ജസ്റ്റിസ് സിറിയക് ജോസഫ് റിട്ടയർ ചെയ്തത്. അതിനുശേഷം, 2013-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെമ്പറായി നിയമിക്കുന്നതിനുള്ള ശുപാർശ രണ്ടാം മൻമോഹൻസിംഗ് സർക്കാറിൻ്റെ കാലത്ത് സെലെക്ഷൻ കമ്മിറ്റിയിൽ വന്നു. ആ ഘട്ടത്തിൽ കമ്മിറ്റി അംഗങ്ങളായ അന്നത്തെ ലോകസഭാ പ്രതിപക്ഷനേതാവ് ശ്രീമതി സുഷമ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് ശ്രീ അരുൺ ജൈറ്റ്ലിയും അഴിമതിക്കാരനായ ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെമ്പറായി  നിയമിക്കുന്നതിനെ ശക്തമായി എതിർത്തു. അതേതുടർന്ന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ കമ്മിറ്റി തീരുമാനം മാറ്റിവെക്കുകയായിരുന്നു.
2009 ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനത്തിൽ എറണാകുളം കാക്കനാട് സെൻ്റ് തോമസ് മൗണ്ടിൽ സീറോ മലബാർ സഭയുടെ അന്തർദേശീയ അൽമായ അസംബ്ലി ഉൽഘാടനം ചെയ്തത് സുപ്രീംകോടതി ജഡ്ജ് എന്ന നിലയിൽ ജസ്റ്റിസ് സിറിയക് ജോസഫാണ്. അന്ന് അദ്ദേഹം ചെയ്ത പ്രസംഗം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമായിരുന്നു. സിറിയക് ജോസഫിൻ്റെ വാക്കുകൾ ഇപ്രകാരമാണ്: "എനിക്ക് സഭയോടുള്ള സ്നേഹത്തിനും കൂറിനും ഒരു കുറവും സംഭവിച്ചിട്ടില്ല. ഔദ്യോഗികമായ സ്ഥാനമാനങ്ങൾക്കൊക്കെ താഴെ പറയ്ക്കു കീഴിൽ കമിഴ്ത്തി വെക്കേണ്ടതാണ് സഭയോടുള്ള കൂറ് എന്ന് എനിക്ക് തോന്നിയിട്ടില്ല. 1968 മുതൽ 88 വരെ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിലും ഞാൻ മുൻപന്തിലായിരുന്നു. പിന്നീട് ഔദ്യാഗിക പദവികൾ വഹിച്ചതിനാൽ ഇതിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു". സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫ് തൻ്റെ കൂറും വിശ്വാസവും ഇന്ത്യൻ ഭരണഘടനയോടും നീതിന്യായ കോടതിയോടും അല്ലായെന്നും സഭയോടാണെന്നും ഇതിലൂടെ വ്യക്തമാക്കുന്നു". 
ജഡ്ജി എന്ന നിലയിലെ പദവി ദുരുപയോഗം ചെയ്ത് വലിയ സ്ഥാനമാനങ്ങൾ സ്വന്തം കുടുംബാംഗങ്ങൾക്ക് നേടിക്കൊടുക്കുന്നതിൽ വഴിവിട്ട് എന്തും ചെയ്യുന്നയാളാണ് സിറിയക് ജോസഫ്. അദ്ദേഹം കേരള ഹൈക്കോടതിയിൽ ജഡ്ജിയായി ഇരിക്കവെ പദവി ദുരുപയോഗം ചെയ്താണ്, സ്വന്തം സഹോദരൻ ജെയിംസ് ജോസഫിനെ കേരള ഹയർസെക്കൻ്ററി ഡയറക്ടറാക്കിയതും, ജെയിംസിൻ്റെ ഭാര്യ ഝാൻസി ജെയിംസിനെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാക്കിയതും.  സുപ്രീം കോടതിയിൽ ജഡ്ജിയായിരിക്കെയാണ് 2011 ൽ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത്, സഹോദര പുത്രി അഡ്വ: തുഷാര ജെയിംസിനെ ഹൈക്കോടതിയിലെ സംസ്ഥാന സർക്കാറിൻ്റെ പ്ലീഡറാക്കിയത്. തുടർന്ന് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 2016 ലും രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് 2021 ലും അഡ്വ: തുഷാരയെ ഗവ: പ്ലീഡറാക്കി. ഏതുസർക്കാർ അധികാരത്തിൽ വന്നാലും ജസ്റ്റിസ് സിറിയക് ജോസഫ് അവരെയെല്ലാം സ്വാധീനിച്ചാണ് തുഷാരയെ ഗവ: ജി.പിയാക്കിയത്. അഡ്വ: തുഷാര ജെയിംസിനെ കേരള ഹൈക്കോടതിയിൽ ജഡ്ജിയാക്കാനുള്ള ശ്രമവും ജസ്റ്റിസ് സിറിയക് ജോസഫ് നടത്തുന്നുണ്ട്. 
ആയതിനാൽ ഇന്ത്യൻ ജുഡീഷ്യറിക്ക് തന്നെ അപമാനം ഉണ്ടാക്കി, വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച സുപ്രീംകോടതി റിട്ടയേഡ് ജഡ്ജി, ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
വിശ്വസ്തയോടെ
 *ജോമോൻ പുത്തൻപുരയ്ക്കൽ*
21.12.2023
( പരാതിയുടെ മലയാള പരിഭാഷ )

Content Summary: Complaint against Kerala Lokayukta Cyriak Joseph to Chief Justice..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !