ശബരിമല: തിരക്ക് കൂടിയതോടെ ശബരിമല ദര്‍ശനം കിട്ടാതെ ഭക്തര്‍ പന്തളത്ത് നിന്ന് മടങ്ങുന്നു. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരിയാണ് മടങ്ങുന്നത്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് മടങ്ങുന്നവരില്‍ ഏറെയും.
പത്ത് മണിക്കൂറിലേറെ നേരം വഴിയില്‍ കാത്തു നിന്നിട്ടും ശബരിമല ദര്‍ശനം കിട്ടാതെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. തിരക്ക് മൂലം അപ്പാച്ചിമേട് എത്തിക്കഴിഞ്ഞാന്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശബരിപീഠം മുതല്‍ ക്യൂവാണ്. തിരക്കിനെ തുടര്‍ന്ന് ഇന്നലെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയവരെല്ലാം ഇന്നാണ് എത്തുന്നത്. ഇന്നത്തെ ബുക്കിങ്ങിലുള്ളവര്‍ കൂടിയെത്തുന്നതോടെ തിരക്ക് ഇനിയും വര്‍ധിക്കും.
തിരക്കിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശബരിമല അവലോകനയോഗം നടന്നു. ഭക്തര്‍ക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വെര്‍ച്വല്‍ ക്യൂ തൊണ്ണൂറായിരം എന്നത് എന്‍പതിനായിരമായി കുറച്ചതായും സ്‌പോട്ട് ബുക്കിങ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ഭക്തര്‍ക്ക് കാര്യങ്ങള്‍ സുഗമമാകുമെന്നും മന്ത്രി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരെല്ലാം തന്നെ അവിടെയുണ്ട്. പമ്ബയിലും നിലയ്ക്കലും സന്നിധാനത്തും എല്ലാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിലധികം വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. അത് പരിഹരിക്കുന്നതിനാവശ്യാമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആളുകള്‍ കൂടന്നത് അനുസരിച്ച് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. എല്ലാം സ്വയംനിയന്ത്രിക്കാന്‍ ഭക്തര്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ കുറയുമെന്നും മന്ത്രി പറഞ്ഞു.
Content Summary: Waited for hours; Sabarimala devotees return without getting darshan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !