സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ കുറഞ്ഞ് 4700 രൂപയായി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണനിരക്കാണ് ഇന്ന രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ നാലിന് സ്വര്‍ണവില 47,080 രൂപയിലേക്ക് കുതിച്ചിരുന്നു. പിന്നീട് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഒരാഴ്ചക്കിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.സംസ്ഥാനത്തെ സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് നല്‍കേണ്ടത്.
സംസ്ഥാനത്ത് ഇന്നലെ ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5695 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,560 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4715 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളി ഗ്രാമിന് 78 രൂപയാണ് ഇന്നത്തെ വില. 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് നല്‍കേണ്ടത്.
Content Summary: Gold prices fall again in the state
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !