വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധികൾ വ്യത്യസ്തമായിരിക്കും
ഫെബ്രുവരി മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബാങ്ക് അവധികൾ അറിഞ്ഞശേഷം മാത്രം പ്ലാൻ തയ്യാറാക്കുക. കാരണം ഫെബ്രുവരി മാസത്തിൽ കുറെയേറെ ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ട്. ഫെബ്രുവരി മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇതനുസരിച്ച് 29 ദിവസമുള്ള മാസത്തിൽ 11 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഫെബ്രുവരിയിലെ അവധികളിൽ ഞായർ, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെയും അവധികൾ ഉൾപ്പെടുന്നു. മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അവധി വ്യത്യസ്തമായിരിക്കാമെന്ന കാര്യം ഓർമ്മിക്കണം.
ഫെബ്രുവരിയിലെ ബാങ്ക് അവധികൾ അറിയാം
ഫെബ്രുവരി 4 - ഞായറാഴ്ച
ഫെബ്രുവരി 10 - രണ്ടാം ശനിയാഴ്ച
ഫെബ്രുവരി 11 - ഞായറാഴ്ച
ഫെബ്രുവരി 14 - ബസന്ത് പഞ്ചമി/സരസ്വതി പൂജ അഗർത്തല, ഭുവനേശ്വർ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 18 - ഞായറാഴ്ച
ഫെബ്രുവരി 19 - ഛത്രപതി ശിവജി മഹാരാജ് ജയന്തി ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 20 - സംസ്ഥാന ദിനം ഐസ്വാൾ, ഇറ്റാനഗർ എന്നിവിടങ്ങളിൽ ബാങ്ക് അവധി
ഫെബ്രുവരി 24 - നാലാം ശനിയാഴ്ച
ഫെബ്രുവരി 25 - ഞായറാഴ്ച
ഫെബ്രുവരി 26 - നിയോകം ഇറ്റാനഗറിൽ ബാങ്കുകൾക്ക് അവധി
ആർബിഐ വെബ്‌സൈറ്റ് സന്ദർശിച്ച് അവധികൾ അറിയാം കഴിയുന്നതാണ്. അല്ലെങ്കിൽ ഈ ലിങ്കിൽ (https://rbi.org.in/Scripts/HolidayMatrixDisplay.aspx) ക്ലിക്ക് ചെയ്‌ത് പരിശോധിക്കാം.
Content Summary: 11 days holiday for banks in February
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !