തിരുവനന്തപുരം: സ്വകാര്യ ബാങ്കിൽ പണയം വെച്ച സ്വർണം മറിച്ചുവിറ്റ കേസിൽ ബാങ്ക് മാനേജരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബാങ്ക് മാനേജർ എച്ച്. രമേശ്, സുഹൃത്ത് ആർ.വർഗീസ്, സ്വർണ വ്യാപാരി എം.എസ് കിഷോർ എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ പണയം വെച്ചിരുന്ന 215 പവൻ സ്വർണമാണ് ഇവർ തിരിമറി നടത്തിയത്.
രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജറായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണം പലപ്പോഴായി പ്രതികൾ തിരിമറി നടത്തുകയായിരുന്നു. സ്വർണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 27-ന് നടത്തിയ ഓഡിറ്റിങ്ങിൽ 215 പവൻ സ്വർണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണൽ മാനേജർ മണ്ണന്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ രമേശ് അപ്പോഴേക്കും സ്ഥലമാറി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു. റീജണൽ മാനേജരിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്.
50 ലക്ഷം കടബാധ്യത പ്രതികൾക്കുണ്ടായിരുന്നു. ഇത് തീർക്കാനാണ് മോഷണം നടത്തിയതെന്നാണ് നിഗമനം. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് മൊഴി. ബാങ്കിൽ നിന്ന് മോഷ്ടിച്ച സ്വർണം വിൽപന നടത്താൻ രമേശിനെ സഹായിച്ചത് സുഹൃത്ത് വർഗീസും സ്വർണ വ്യാപാരി കിഷോറുമാണ്. പകുതിയിലേറെ സ്വർണം പ്രതികൾ പലയിടത്തായി വിറ്റതായാണ് പൊലീസ് കണ്ടെത്തി. കേസിൽ ശാസ്ത്രീയ തെളിവുകളടക്കം ശെഖരിക്കും.
Content Summary: Pledged 215 pav returned; Caught in the auditing, three people including the bank manager were arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !