കാസർഗോഡ്: മധ്യവയസ്ക്കനെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ചു ലക്ഷം തട്ടിയെടുത്ത യുവതികൾ ഉൾപ്പെടെ ഏഴുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസൽ (37), ഇയാളുടെ ഭാര്യ പന്തിരങ്കാവ്, കുറ്റിക്കാട്ടൂർ സ്വദേശിനി എം പി റുബീന (29) കാസർഗോഡ് ഷിറിബാഗിലു സ്വദേശി എൻ സിദീഖ് (48), മാങ്ങാട് സ്വദേശി ദിൽഷാദ് (40), മുട്ടത്തൊടി സ്വദേശി നഫീസത്ത് മിസ് രിയ (40), അബ്ദുല്ലക്കുഞ്ഞി (32), പടന്നക്കാട് സ്വദേശി റഫീഖ് (42) എന്നിവരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
മങ്ങാട്, താമരക്കുഴി തൈവളപ്പിൽ സ്വദേശിയെ ഏഴംഗസംഘം ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഫോണിൽ ഇയാളെ ലുബ്ന ലാപ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞ് മംഗലാപുരത്തേക്ക് കൂട്ടി കൊണ്ടുപോയി ഹോട്ടലിൽ മുറി എടുപ്പിച്ച് പിന്നീട് നഗ്നചിത്രങ്ങൾ പകർത്തി. ഇതിനുശേഷം നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
പടന്നക്കാട്ടെ ഒരു വീട്ടിൽ തടങ്കലിലാക്കുകയും പിന്നീട് ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തുവെന്നാണ് പരാതി.
Content Summary: A nude picture was taken in a hotel room; Seven people, including a woman, were arrested for cheating a middle-aged man of 5 lakhs in a honey trap
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !