അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും. ട്രക്കിങ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ്. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക.
വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്യാം.
പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിപദാര്‍ഥങ്ങള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ കാന്റീനുകളുണ്ടാകും. ട്രക്കിങ് ഫീസ്, ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്മെന്റ് ചാര്‍ജടക്കം 2500 രൂപയാണ് നിരക്ക്.
14 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താവിനോടൊപ്പമോ രക്ഷകര്‍ത്താവിന്റെ അനുമതി പത്രത്തോടൊപ്പമോ അല്ലാതെ രജിസ്ട്രേഷന്‍ അനുവദിക്കില്ല. ട്രക്കിങ്ങില്‍ പങ്കെടുക്കുന്നവര്‍ ഏഴ് ദിവസത്തിനകം എടുത്ത മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Agastyarkootam Trekking: Online Registration from Today
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !