തൃശൂര്‍: കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തില്‍ ദേശക്കാര്‍ തമ്മിലടിച്ചു. എഴുന്നള്ളത്തിനിടെ ആനയെ നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. എഴുന്നള്ളിപ്പ് സമയത്ത് ക്ഷേത്രത്തിലെ തന്നെ ആനയെ ആണ് നടുവില്‍ നിര്‍ത്തിയത്. വലത്തെ ഭാഗത്ത് തെച്ചിക്കോട്ട് രാമചന്ദ്രനുമാണ് ഉണ്ടായിരുന്നത്. ഇതിനിടയിലേക്ക് ചിറയ്ക്കല്‍ കാളിദാസന്‍ എന്ന ആനയെ നിര്‍ത്തിയതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
ആനയെ നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കം ദേശക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. തമ്മിലടി വലിയ സംഘര്‍ഷത്തിലേക്ക് പോകുമെന്നയാതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വക്കാര്‍ ആനയുമായി മടങ്ങുകയായിരുന്നു.
തര്‍ക്കത്തിന് പിന്നാലെ രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. പിന്നീട് പൊലീസും ക്ഷേത്രം ഭാരവാഹികളും ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Controversy over stopping an elephant during the procession; Clashes between locals
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !