പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ചു മുന്നോട്ടു പോയാല്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരും; മുഈന്‍ അലി തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി

0

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരുമെന്നാണ് ഭീഷണി. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു.

തങ്ങളെ... നിങ്ങള്‍ ഈ പോക്ക് പോകുകയാണെങ്കില്‍ നിങ്ങള്‍ വീല്‍ച്ചെയറില്‍ പോകേണ്ട ഗതി ഉണ്ടാകും കെട്ടോ. പാണക്കാട് തങ്ങള്‍ കുടുംബത്തില്‍പ്പെട്ട ആളായതുകൊണ്ട് എല്ലാവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്.

നിങ്ങള്‍ ഈ കോലത്തില്‍ സംസാരവും കാര്യങ്ങളുമായിടട് സമുദായ നേതാക്കളെയും വെല്ലുവിളിച്ചാണ് പോകുന്നതെങ്കില്‍ വീല്‍ച്ചെയറില്‍ തന്നെ പോകേണ്ടി വരും. തങ്ങള്‍ക്ക് ഇനി പുറത്തിറങ്ങാന്‍ പറ്റില്ല. പാര്‍ട്ടിയെയും നേതൃത്വത്തെയും വെല്ലുവിളിച്ച് പോയാല്‍ മതഭീഷണിയുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. 

ഫോണ്‍ സന്ദേശം മുഈന്‍ അലി മലപ്പുറം പൊലീസിന് കൈമാറി. റാഫി പുതിയ കടവിലിനെ നേരത്തെ തന്നെ തനിക്ക് അറിയാമെന്നും, പലവട്ടം തന്നെ ഈ ഫോണില്‍ നിന്നും വിളിച്ചിട്ടുണ്ട്. തന്നെ കാണാന്‍ വന്നിട്ടുണ്ടെന്നും മുമ്പ് മാപ്പു പറഞ്ഞിട്ടുള്ളയാളാണെന്നും മുഈന്‍ അലി പറയുന്നു. മുഈന്‍ അലിയുടെ പരാതിയില്‍ പൊലീസ് ഇന്ന് തുടര്‍നടപടി സ്വീകരിച്ചേക്കും. 


Content Summary: If you challenge the party leaders and go ahead, you will have to go in a wheelchair; Mueen Ali threatened them over the phone

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !