കൊച്ചി: കൊച്ചി മെട്രോയില്‍ ബുധനാഴ്ച മുതല്‍ വാട്‌സ്ആപ്പിലും ടിക്കറ്റെടുക്കാം. ഇംഗ്ലീഷില്‍ ‘ഹായ്’ എന്ന സന്ദേശമയച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്‌സ്ആപ്പിലൂടെ ടിക്കറ്റെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരുമിനിറ്റ് കൊണ്ട് ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ സാധിക്കും. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. നിലവില്‍ മൊബൈല്‍ ആപ് വഴി ടിക്കറ്റുകള്‍ ലഭ്യമാണ്. കെഎംആര്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നടി മിയാ ജോര്‍ജ് വാട്‌സ്ആപ് ടിക്കറ്റിങ് സംവിധാനം ഉദ്ഘാടനം ചെയ്തു.
9188957488 എന്ന വാട്‌സ്ആപ് നമ്പറിലൂടെയാണ് വാട്‌സ്ആപ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ഈ നമ്പര്‍ സേവ് ചെയ്ത ശേഷം Hi എന്ന് മെസേജ് അയക്കുക. തുടര്‍ന്ന് ക്യൂആര്‍ ടിക്കറ്റ്, ബുക്ക് ടിക്കറ്റ് എന്നീ ഓപ്ഷനുകളില്‍ ക്ലിക്ക് ചെയ്യണം. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ തെരഞ്ഞെടുത്ത ശേഷം യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ വഴി പണമടയ്ക്കാം. തുടര്‍ന്ന് ഡിജിറ്റല്‍ ടിക്കറ്റ് വാട്‌സ്ആപ് വഴി ലഭിക്കും. ഈ ടിക്കറ്റില്‍ അര മണിക്കൂറിനകം യാത്ര ചെയ്യണം. ഒരേസമയം ആറ് പേര്‍ക്കുള്ള ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം.
ഇന്ന് മുതല്‍ പുതിയ ടിക്കറ്റിങ് സംവിധാനം നിലവില്‍ വരും. വാട്‌സ്ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഇളവും ലഭിക്കും. തിരക്കില്ലാത്ത സമയങ്ങളില്‍ (രാവിലെ 5.45 മുതല്‍ 7 മണി വരെയും, രാത്രി 10 മുതല്‍ 11 മണി വരെയും) 50 ശതമാനം ഇളവും ടിക്കറ്റിന് ലഭിക്കും. പുതിയ സംവിധാനത്തിലൂടെ തിരക്കുള്ള സമയങ്ങളിലും ക്യൂ നില്‍ക്കാതെയും ഇനി മുതല്‍ യാത്രക്കാര്‍ക്ക് എളുപ്പം മെട്രോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ബംഗളൂരു മെട്രോയില്‍ ഉള്‍പ്പെടെ വാട്‌സ്ആപ് ടിക്കറ്റിങ് സംവിധാനം വന്‍ വിജയമായിരുന്നു.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ട രീതി:
9188 9574 88 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘hi’ സന്ദേശമയയ്‌ക്കുക. തുടർന്ന് ടിക്കറ്റ് ബുക്കിംഗ് നിർദ്ദേശങ്ങൾ ലഭിക്കും. ശേഷം യാത്രക്കാരുടെ എണ്ണവും യാത്ര ചെയ്യുന്ന റൂട്ടും തിരഞ്ഞെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ടിക്കറ്റിംഗിന് പത്ത് ശതമാനം നിരക്കിളവും ലഭിക്കും..
Content Summary: Kochi Metro tickets are also available on WhatsApp from today; That's all there is to do
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !