കാടാമ്പുഴയിൽ കിണർ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. കാടാമ്പുഴ ടൗണിനു സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. റിങ് ഇടുന്നതിനു മുന്നോടിയായി കിണറിലിറങ്ങി വൃത്തിയാക്കുന്നതിനിടെ സൈഡിൽ നിന്നും മണ്ണിടിഞ്ഞ് തൊഴിലാളിയുടെ മേലിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കാടാമ്പുഴ സ്വദേശി മണിയെ ചെറു പരുക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്തു നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തൊഴിലാളിയെ പുറത്തെടുത്തത്.കാടാമ്പുഴ പൊലീസ്, നാട്ടുകാർ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Content Summary: Landslide accident during well work in Kadampuzha
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !