മാമുക്കോയ, നാട്യങ്ങളില്ലാത്ത കലാകാരൻ. കെ. ജയകുമാർ ഐ.എ.എസ്.

0

ദുബൈ.  നാട്യങ്ങളില്ലാത്ത കലാകാരനായിരുന്നു  അന്തരിച്ച നടൻ മാമുക്കോയയെന്ന് ഐ.എം.ജി ഡയറക്ടറും മുൻ കേരള ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാർ ഐ.എ.എസ്. ലാഭ നഷ്ടങ്ങൾ കണക്കിലെടുക്കാതെ തൻ്റെ നിലപാടുകൾ തുറന്നു പറയാൻ മടിക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹം.  അതു കൊണ്ടുതന്നെ ജനമനസ്സുകളിൽ മാമുക്കോയ എന്ന കലാകാരനു മരണമില്ലെന്നും ജയകുമാർ പറഞ്ഞു. ദുബൈ ക്രസൻ്റ് സ്കൂൾ ഗ്രൗണ്ടിൽ മലബാർ പ്രവാസി യു . എ. ഇ ചാപ്റ്റർ സംഘടിപ്പിച്ച "നമ്മുടെ മാമുക്കോയ ", അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . 

     ലിപി പബ്ലിക്കേഷനു വേണ്ടി  മാമുക്കോയ , ചിരിയുടെ പെരുമഴക്കാലം എന്ന പുസ്തകം എഡിറ്റു ചെയ്ത ബഷീർ രണ്ടത്താണി, സീരിയൽ താരം വിനോദ് കോവൂർ എന്നിവർക്ക്   മാമുക്കോയ സ്മാരക പുരസ്കാരം അദ്ദേഹം സമ്മാനിച്ചു.

     മലബാർ പ്രവാസി ( യു . എ . ഇ  ) പ്രസിഡണ്ട്  ജമീൽ ലത്തീഫ്  അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു മുഖ്യാതിഥിയായി. അഹമദ് അൽ സബ് ഇവിശിഷ്ടാതിഥിയായി.

       മോഹൻ. എസ് . വെങ്കിട്ട് , അഡ്വ സാജിദ്, ഹാരിസ് കോസ്മോസ്, ഇക്ബാൽ മാർക്കോണി ,മൊയ്തു കുറ്റ്യാടി,ലിപി അക്ബർ,
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
 
      തുടർന്ന് മൃദുല വാര്യർ, സിന്ധു പ്രേംകുമാർ,ആസിഫ് കാപ്പാട്, രൂപേഷ് എന്നിവർ നയിച്ച ഗാനമേള അരങ്ങേറി.
Content Summary: Mamukoya, the artist without dances. K. Jayakumar IAS

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !