തിരൂര്‍ : ഓടുന്ന ട്രെയിനില്‍ തീപ്പിടുത്തം. എറണാകുളത്തു നിന്നും പുറപ്പെട്ട മംഗള- നിസാമുദ്ധീന്‍ എക്‌സ്പ്രസിലാണ് തീപ്പിടുത്തമുണ്ടായത്.
ചൊവ്വാഴ്ച വൈകിട്ട് 4.50 ഓടെയാണ് സംഭവം. തിരൂര്‍ റെയിൻവേ സ്റ്റേഷന് ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മുത്തൂര്‍ വിഷുപ്പാടത്ത് എത്തിയപ്പോഴാണ് ട്രയിനിന്റെ അവസാന ബോഗിയായ ലഗേജ് കം ബ്രേക്ക് വാനിന്റെ അടിയില്‍ നിന്നും വൻതോതില്‍ തീയും പുകയുമുയര്‍ന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി ബഹളമുണ്ടാക്കി.
ട്രെയിൻ നിര്‍ത്തിയോടെ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ട്രയിനില്‍ നിന്നും പുറത്തേക്ക് ചാടി. ട്രെയിൻ എഞ്ചിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ആറോളം അഗ്നിശമന ഉപകരണങ്ങളാണ് ഉപയോഗിച്ചത്. തീയണച്ചതിനെ തുടര്‍ന്ന് അര മണികൂറിന് ശേഷം 5.20 ഓടെ ട്രെയിൻ സര്‍വീസ് പുനരാരംഭിച്ചു.
ട്രയിനിന്റെ ബ്രേക്കര്‍ ജാമായതിനെ തുടര്‍ന്നാണ് തീപ്പൊരി ചിതറി തീപ്പിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി സംശയത്തെ തുടര്‍ന്ന് തിരൂര്‍ ഡി വൈ എസ് പി കെ എം ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. തിരൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിലും പരിശോധന നടത്തിയ ശേഷമാണ് പുറപ്പെട്ടത്.
Content Summary: Mangala - Nizamuddin Express from Ernakulam catches fire at Tirur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !