മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 'നേര്' ഒടിടിയിലേക്ക്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രം പ്രമേയം കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ടതാണ്.
ഈ മാസം 23 ന് ഡിസ്‌നി പ്ലസ് ഹോര്‍ട് സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിക്കുക. 100കോടി ബിസിനസ് നേടി എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞ ചിത്രത്തിന്റെ ഇതുവരെയുള്ള ഗ്രോസ് കളക്ഷന്‍ 85.30 കോടിയാണ്. ഡൊമസ്റ്റിക് 52.95 കോടി, ഓവര്‍സീസ് 32.35 കോടി. വേള്‍ഡ് വൈഡ് കളക്ഷനാണ് ഇത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച നേര് കേരളത്തിലെ എക്കാലത്തെലും മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിച്ച ചിത്രങ്ങളുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു. ആദ്യം ഒന്‍പതാം സ്ഥാനം സ്വന്തമാക്കിയ നേര് പതിയെ നില മെച്ചപ്പെടുത്തുക ആയിരുന്നു. നിലവില്‍ നാലാം സ്ഥാനത്താണ് നേരുള്ളത്. ലൂസിഫറും പുലിമുരുകനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഒന്നാം സ്ഥാനത്ത് ജൂഡ് ആന്റണി ചിത്രം 2018 തന്നെയാണ്. ദൃശ്യം, കായംകുളം കൊച്ചുണ്ണി, രോമാഞ്ചം, പ്രേമം, ഭീഷ്മ പര്‍വ്വം, ആര്‍ഡിഎക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് നേര് പിന്നിലാക്കിയ ചിത്രങ്ങള്‍.
മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ ഹൈപ്പ് ലഭിക്കുന്ന ചിത്രത്തിന്റെ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Content Summary: Mohanlal Jeethu Joseph movie 'Ner' to OTT; It will be streaming on Disney Plus Hort Star from tomorrow
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !