ഡല്‍ഹി: രാമനെ മറക്കുന്നവര്‍ക്ക് തിരിച്ചടികളുണ്ടാകുമെന്ന് അയോധ്യ ക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ്.
രാമക്ഷേത്രം യഥാര്‍ത്ഥ്യമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ആചാര്യ സത്യേന്ദ്രദാസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റ പരിശ്രമമാണ് വിജയം കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു.
പ്രതിഷ്ഠയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണം എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ ഫോട്ടോ ചോരാന്‍ പാടില്ലായിരുന്നു എന്നും ശില്‍പികളില്‍ നിന്ന് ചോര്‍ന്നതാകാമെന്നും സത്യേന്ദ്രദാസ് അഭിപ്രായപ്പെട്ടു.കല്യാണ്‍ സിംഗടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും യോഗി ചെയ്തത് പോലെ ആര്‍ക്കും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Summary: Those who forget Rama will suffer setbacks: Acharya Satyendradas
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !