ബാലന്‍ ഡി ഓറിന്റെയും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് പോര്‍ച്ചു?ഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ഒരു പോര്‍ച്ചുഗീസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വിമര്‍ശനം. മെസ്സിയോ ഹാളണ്ടോ എംബാപ്പെയോ അതിന് അര്‍ഹരല്ലെന്നല്ല പറയുന്നതെന്നും ഇനി ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്ന താരത്തിന്റെ പരാമര്‍ശം.
2023 കലണ്ടര്‍ വര്‍ഷത്തിലെ ഗോള്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത് അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 54 ഗോളുകളാണ് 2023ല്‍ റൊണാള്‍ഡോ നേടിയത്. നോര്‍വേയുടെ എര്‍ലിങ് ഹാളണ്ട് രണ്ടാമതും ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ മൂന്നാമതുമെത്തി. ബ് സോക്കര്‍ മറഡോണ, മധ്യേഷ്യയിലെ ഏറ്റവും മികച്ച കളിക്കാരന്‍, ഫാന്‍സ് ഫേവറിറ്റ് പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ റൊണാള്‍ഡോയെ തേടിയെത്തിയിരുന്നു.അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ഈ രണ്ടു പുരസ്‌കാരങ്ങളും അടുത്തിടെ സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാലണ്ടിനെയും പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും പിന്നിലാക്കിയായിരുന്നു മെസ്സി ഇരു പുരസ്‌കാരങ്ങളും സ്വന്തമാക്കിയത്.
ദുബായിലെ ഗ്ലോബല്‍ സോക്കര്‍ പുരസ്‌കാര ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാവുന്നത് കൊണ്ട് ഇപ്പോള്‍ ഈ പുരസ്‌കാര ചടങ്ങുകള്‍ കാണാറില്ലെന്നു പറഞ്ഞ റൊണാള്‍ഡോ പറഞ്ഞു. വസ്തുതകളെ അടിസ്ഥാനമാക്കിയല്ല അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് താരം കുറ്റപ്പെടുത്തി.
Content Summary: The Ballon d'Or and FIFA The Best award have lost credibility; Cristiano Ronaldo
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !