മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസില്‍ മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ് അറസ്റ്റില്‍.
രാത്രിയില്‍ മലപ്പുറം പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിലിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
ഭീഷണിപെടുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയില്‍ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
പാർട്ടി നേതാക്കളെ വെല്ലുവിളിച്ചു മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടി വരുമെന്നാണു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. റാഫി പുതിയകടവിലിന്റെ വധഭീഷണിയെക്കുറിച്ച് മുഈൻ അലി തങ്ങള്‍ തന്നെയാണ് തുറന്നുപറഞ്ഞത്. സംഭവത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു.
Content Summary: Mueen Ali threatens to put them in a wheelchair; Rafi was arrested at Puthiyakadu
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !