നാസ എര്‍ത്ത് പുറത്തുവിട്ട കൊച്ചിയുടെ ആകാശ ദൃശ്യം വൈറലാകുന്നു. കൊച്ചി നഗരവും വില്ലിങ്ടണ്‍ ഐലൻഡും എറണാകുളത്തെ മറ്റ് പ്രദേശങ്ങളുമെല്ലാം അടങ്ങുന്ന ദൃശ്യം നാസ എര്‍ത്ത് ഒബസ്ര്‍വേറ്ററിയുടെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് പുറത്തുവിട്ടത്.
കൊച്ചിയെ കുറിച്ച് വിശദമായ ഒരു കുറിപ്പും നാസ ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
കൊച്ചിയുടെ സൗന്ദര്യവും പ്രത്യേകതകളുമെല്ലാം നാസ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. കൃത്രിമ ദ്വീപായ വില്ലിങ്ടണ്‍ ഐലൻഡിനെ കുറിച്ചും കുറിപ്പില്‍ പറയുന്നു. അന്താരാഷ്ടക സ്പേസ് സ്റ്റേഷൻ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എക്സ്പെഡിഷൻ 69 സംഘം 2023 ഓഗസ്റ്റ് 23ന് പകര്‍ത്തിയതാണ് ഈ ചിത്രം. ISS069-E-82075 എന്ന ചിത്രത്തിൻറെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്ന കൊച്ചിയുടേത്.
The answer is Kochi, also known as Cochin!
— NASA Earth (@NASAEarth) January 13, 2024
This city is located by the Arabian Sea and has extensive infrastructure including housing, refineries, and stadiums all along the Ernakulam district. It even has an artificial island known as Willingdon Island.https://t.co/wWutVc7scu
ഉപഗ്രഹ ചിത്രങ്ങളുടെയും കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് ശാസ്ത്രീയ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി പ്രസിദ്ധീകരിക്കുന്ന നാസയുടെ സംവിധാനമാണ് എര്‍ത്ത് ഒബസ്ര്‍വേറ്ററി. 1999ലാണ് എര്‍ത്ത് ഒബസ്ര്‍വേറ്ററി സ്ഥാപിതമായത്. യുഎസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
Content Summary: 'NASA Kanda Kochi'! A stunning aerial view of the Queen of the Arabian Sea
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !