വളാഞ്ചേരി മുനിസിപ്പൽ വനിതാ ലീഗിൻ്റെ നേതൃത്വത്തിൽ സ്റ്റെപ്സ് ക്യാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ വനിതാ ലീഗ് അദ്ധ്യക്ഷ കെ ഫാത്തിമക്കുട്ടി അധ്യക്ഷയായി. മുസ്ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം ജന- സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങൽ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ടി കെ. ആബിദലി,ആബിദ മൻസൂർ, മുനിസിപ്പൽ വനിത ലീഗ് ജന- സെക്രട്ടറി ഹൈറുന്നിസ, കോട്ടക്കൽ നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് സുലൈഖാബി എടയൂർ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം, ടി വി
സാജിത, റൂബി ഖാലിദ്, തസ്‌ലീമാനദീർ, ഹസീന വട്ടോളി, നൂർജഹാൻ പങ്കെടുത്തു. കെ.മുസ്തഫ മാസ്റ്റർ,സി എം റിയാസ് മുജീബ് വലാസി, അസ്ക്കർ അലവി,ഷിഹാബ് പാറക്കൽ, മാരാത് മണി, എൻ ഈസ മാസ്റ്റർ നേതൃത്വം നൽകി. തുടർന്നു നൻമയുടെ വർത്തമാനം എന്ന വിഷയത്തിൽ അഡ്വ. നജ്മ തബ്‌ഷീറ ക്ലാസെടുത്തു. ഉച്ചക്ക് ശേഷം നടന്ന സെഷൻ മുസ് ലിം ലീഗ് മുനിസിപ്പൽ ജന-സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് രാഷ്ട്രീയ ത്തിന്റെ അസ്തിത്വം എന്ന വിഷയത്തിൽ അബുട്ടി മാസ്റ്റർ ശിവപുരം ക്ലാസെടുത്തു.
സി ദാവൂദ് മാസ്റ്റർ, യു യൂസഫ്, മൂർക്കത്ത് മുസ്തഫ, പി പി ഹമീദ്, ജലാൽ മാനു, പി നസീറലി നേതൃത്വം നൽകി.തുടർന്നു കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
Content Summary: Notably the Women's League Steps Campaign and Family Reunion; MLA inaugurated
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !