ഇ-സിഗരറ്റുകളുടെ വിൽപന നിരോധിച്ച് ഒമാന്‍; ലംഘിച്ചാല്‍ കനത്ത പിഴ

0
പ്രതീകാത്മക ചിത്രം 

രാജ്യത്ത് ഇ-സിഗരറ്റുകള്‍, ശീഷാ എന്നിവയുടെ പ്രചാരണം, വിപണനം എന്നിവ നിരോധിച്ച് ഒമാന്‍. ഉത്തരവിലെ ആര്‍ട്ടിക്കിള്‍ ഒന്ന് പ്രകാരം ഇത്തരം ഉപകരണങ്ങളുടെ വില്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും ഇത് മറികടക്കുന്നവര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ്(Consumer Protection Authority) ഉത്തരവ് പുറത്തിറക്കിയത്. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുന്നതാണ്. അതേസമയം നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇരട്ടി പിഴ ചുമത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന ഉപകരണങ്ങള്‍ (ഇലക്ട്രോണിക് സിഗരറ്റുകള്‍, ഇ-ഹുക്കകള്‍, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ) നശിപ്പിച്ച് കളയുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ വീടുകളുടെ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടുന്നത് ഒമാന്‍ വിലക്കിയിരുന്നു. നിയമം ലംഘിച്ചാല്‍ 50 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. അല്ലെങ്കില്‍ ആറുമാസത്തെ തടവ് ശിക്ഷയും ലഭിക്കും. തുറന്നിട്ട ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ വിരിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി നൽകിയത്. രാജ്യത്തെ പൊതുസ്ഥലങ്ങളോട് ചേര്‍ന്നുള്ള താമസസ്ഥലങ്ങളിലുള്ളവര്‍ക്കാണ് നിയമം പ്രധാനമായും ബാധകമാവുക. നഗരങ്ങളുടെ വൃത്തിയും സൗന്ദര്യവും നഷ്ടപ്പെടുമെന്നതിനാലാണ് പുതിയ നിയമം.

എന്നാൽ മറയുള്ള ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് കുറ്റകരമായി കാണില്ലെന്നും മുന്‍സിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്പ് കുവൈറ്റ്, അബുദാബി മുൻസിപ്പാലിറ്റികൾ സമാന മുന്നറിയിപ്പ് നൽകിയിരുന്നു. കെട്ടിടങ്ങളുടെ ബാല്‍ക്കണികളിലും ജനലുകളിലും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നതാണ് കുവൈറ്റ് മുന്‍സിപ്പാലിറ്റി വിലക്കിയത്. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.  വിലക്ക് ലംഘിക്കുന്നവരില്‍ നിന്ന് കര്‍ശന പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. 500 ദിനാര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്ന് മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. വിരിപ്പുകള്‍ കാര്‍പ്പെറ്റുകള്‍ എന്നിവ റോഡിലും പൊതു സ്ഥലത്തിട്ട് വൃത്തിയാക്കുന്നതും, പഴയതോ ഉപയോഗ യോഗ്യമല്ലാത്തതോ ആയ വാഹനങ്ങള്‍, ബോട്ടുകള്‍, കാരവനുകള്‍ പോര്‍ട്ടബിള്‍ വീടുകള്‍ എന്നിവ പൊതു സഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും നിയമ ലംഘനമായി കണക്കാക്കും.

അപ്പാര്‍ട്ട്‌മെന്റുകളുടെ ജനലുകളിലും ബാല്‍ക്കണികളിലും വസ്ത്രങ്ങള്‍ ഉണക്കാനിടുന്നവരില്‍ നിന്ന് കര്‍ശന പിഴ ഈടാക്കുമെന്ന് അബുദാബി മുന്‍സിപ്പാലിറ്റിയും അറിയിച്ചിരുന്നു. 1000 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണിതെന്നും മുന്‍സിപ്പാലിറ്റി വ്യക്തമാക്കി. നഗരത്തിന്റെ സൗന്ദര്യത്തെ ഇത്തരം പ്രവര്‍ത്തികള്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. നഗരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക നിയമങ്ങളും ചട്ടങ്ങളും രൂപീകരിച്ചിട്ടുണ്ട്. 

Content Summary: Oman bans sale of e-cigarettes; Heavy penalty for violation

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !