രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുളള രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍.
രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാദിന ചടങ്ങ് രാഷ്ട്രീയ നേട്ടത്തിനായാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും സാദിഖലി തങ്ങള്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'രാമക്ഷേത്രത്തിന് ആരും എതിരല്ല. എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ പ്രധാനമാണ്. അതിനെ എല്ലാവരും ബഹുമാനിക്കേണ്ടതുമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന രാമക്ഷേത്രത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നു, രാമക്ഷേത്ര ഉദ്ഘാടനം കേവലമൊരു രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസിലായി. അതിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുന്നതില്‍ ആശ്വാസമുണ്ട്' -സാദിഖലി തങ്ങള്‍ പറഞ്ഞു.
സമസ്തയും മുസ്ലീം ലീഗും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നുള്ളത് അടിസ്ഥാന രഹിതമാണ്. ലീഗുമായി എപ്പോഴും യോജിച്ച് പോകുന്ന പ്രസ്ഥാനമാണ് സമസ്ത. മുസ്ലീം ലീഗിന് സമസ്തയും, സമസ്തയ്ക്ക് മുസ്ലീം ലീഗും വേണം. അതില്‍ ഒരുവിട്ടുവീഴ്ച എവിടെയും ഉണ്ടാകില്ലെന്നും തങ്ങള്‍ പറഞ്ഞു.
Content Summary: Ram Temple Consecration Day Ceremony; Relief that Congress abstained; Panakkad Sadikhali Shihab Thangal
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !