നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഭിഭാഷകനായ പിജി മനു പൊലീസിന് മുന്നില്‍ കീഴടങ്ങി.
പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. സര്‍ക്കാര്‍ മുന്‍ പ്ലീഡറാണ് പിജി മനു.
പിജി മനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. പത്തു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ കീഴടങ്ങാന്‍ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഒരു കേസില്‍ നിയമസഹായം ചോദിച്ചെത്തിയ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. വക്കീല്‍ ഓഫീസില്‍ വെച്ചും പിന്നീട് യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. വാദിയായ യുവതിയെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.
യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെ അഭിഭാഷകനായ പിജി മനു ഒളിവില്‍ പോകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു. എന്നാല്‍ വ്യക്തിജീവിതവും പൊതുജീവിതവും തകര്‍ക്കുക ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് പിജി മനു ആരോപിക്കുന്നത്.
Content Summary: Rape case of woman who sought legal help: Government surrenders to former pleader PG Manu
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !