'ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാം'; യുവാവിന്റെ 36,210 രൂപ നഷ്ടപ്പെട്ടു, തട്ടിപ്പിന്റെ പുതിയ രൂപം ഇങ്ങനെ...

0

സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെയുള്ള റിവാര്‍ഡ് പോയിന്റിന് പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് 36,210 രൂപ തട്ടിയെടുത്തതായി പരാതി.

കന്യാകുളങ്ങര സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു.

സ്വകാര്യബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സെക്ഷനില്‍ നിന്നാണെന്നു പരിചയപ്പെടുത്തി ഇക്കഴിഞ്ഞ 17നാണ് വൈകീട്ട് നാലിന് യുവാവിന് ഫോണ്‍കോള്‍ വന്നത്. മുംബൈയില്‍ നിന്നു വിളിക്കുന്നുവെന്നാണ് പറഞ്ഞത്. ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റിന് പണം ലഭിക്കാന്‍ വാട്‌സ്‌ആപ്പിലേക്ക് ഒരു ആപ്ലിക്കേഷന്‍ ലിങ്ക് അയയ്ക്കുമെന്നും അത് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതിയെന്നും പറഞ്ഞായിരുന്നു തട്ടിപ്പിന്റെ തുടക്കമെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ഒടിപിയോ മറ്റു വിശദാംശങ്ങളോ ആവശ്യപ്പെട്ടില്ല. അതിനാല്‍ തട്ടിപ്പാണെന്നു കരുതിയില്ലെന്നും പരാതിയില്‍ പറയുന്നു. തിരക്കേറിയ സമയമായതിനാല്‍ കൂടുതല്‍ ചിന്തിച്ചതുമില്ല. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് അല്‍പ സമയത്തിനകം തന്നെ പണം നഷ്ടപ്പെട്ടതായി ഫോണില്‍ സന്ദേശമെത്തിയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വൈകാതെ 24 മണിക്കൂറിനുള്ളില്‍ തന്നെ യുവാവ് ബാങ്കിലും സ്റ്റേഷനിലുമെല്ലാം വിവരം നല്‍കുകയായിരുന്നു. സമാനമായി ഉടമ അറിയാതെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും ഫ്‌ലിപ്പ്കാര്‍ട്ടിലേക്ക് 32,157 രൂപ ട്രാന്‍സ്ഫര്‍ ചെയ്‌തെന്ന കഴുനാട് സ്വദേശിയായ യുവാവിന്റെ പരാതിയിലും വട്ടപ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Summary: 'Rewards points can be paid by credit card'; The young man lost Rs 36,210, this is the new form of fraud...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !