വളാഞ്ചേരി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷം വെള്ളിയാഴ്ച..ഒരുക്കങ്ങൾ പൂർത്തിയായി

0


വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻററി സ്കൂൾ രജത ജൂബിലി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കുറ്റിപ്പുറം ഉപജില്ലയിലെ പെൺക്കുട്ടികളുടെ ഏക വിദ്യാലയമാമാണ് വളാഞ്ചേരി ഗേൾസ് ഹയർ സെക്കൻററി സ്കൂൾ .1951 ൽ ആരംഭിച്ച വളാഞ്ചേരി ഹൈസ്‌കൂളിൻെറ സഹോദര സ്ഥാപനമായ വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾ 1998 ൽ ആണ് നിലവിൽ വന്നത്. സ്കൂൾ 2016 ൽ ഗേൾസ് ഹയർ സെക്കൻററി സ്കൂൾ ആയി മാറി. വിദ്യാലയം. കലാ, കായിക, ശാസ്ത, പ്രവൃത്തി പരിചയ മേളകളിൽ മികവ് പുലർത്തുന്നു. തുടർച്ചയായി രണ്ട് വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനിയുണ്ട്. ഹയർ സെക്കൻററി പരീക്ഷയിലും ഉന്നത വിജയമുണ്ട്. പഠനത്തിനു പുറമേ വിദ്യാർത്ഥിനികളുടെ സർവ്വതോൻമുഖമായ പുരോഗതി ലക്ഷ്യമാക്കി എസ്. പി .സി, എൻ .സി .സി, ജെ .ആർ .സി, ലിറ്റിൽ കൈറ്റ്സ് മുതലായ വിഭാഗങ്ങളും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. രജത ജൂബിലിയുടെ ഭാഗമായി ഈ വർഷം സെൽഫ് സഫിഷൻസി ലാബും രൂപീകരിച്ചിട്ടുണ്ട്

ജനുവരി 12 ന് വെള്ളിയാഴ്ച രാവിലെ 9. 30 ന് രജത ജൂബിലി ആഘോഷവും ഗുരു വന്ദനവും മലപ്പുറം ജില്ല കലക്ടർ വി.ആർ. വിനോദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. തിരൂർ ഡി.ഇ.ഒ പി.വി. സാബു കെ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും.പൂർവ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം പരിപാടിക്ക് കുറ്റിപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ. ഹരീഷ് നേതൃത്വം നൽകും. രണ്ട് മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ അനുസ്മരണം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിക്കും. സിനി ആർട്ടിസ്റ്റ് അനിഷ് ജി മേനോൻ മുഖ്യാതിഥിയാവും. സാഹിത്യ സാംസ്കാരിക പ്രവർത്തകൻ മാനവേന്ദ്രനാഥ് സംസാരിക്കും. വൈകുന്നേരം 4. 30 മുതൽ മഴവിൽ മനോരമ കിടിലം ഫെയിം പാലക്കാട് നവരസയും, ഗേൾസ് എച്ച്.എസ്.എസ് വിദ്യാർഥിനികൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ വി. ഗോപാലകൃഷ്ണൻ, സ്വാഗതസംഘം ചെയർമാനും പി.ടി.എ പ്രസിഡൻറുമായ സലാം കവറൊടി, ജനറൽ കൺവീനറും പ്രിൻസിപ്പാളുമായ ടി.വി. സുജ, കൺവീനറും പ്രധാനധ്യാപകനുമായ എം.വി. ജെയ്സൺ, പബ്ലിസിറ്റി കൺവീനർ സുരേഷ് പൂവാട്ടു മീത്തൽ, പ്രോഗ്രാം കൺവീനർ പി. ജ്യോതി കൃഷ്ണൻ, ഫിനാൻസ് കൺവീനർ കെ. പ്രേംരാജ്, ആർ.എ. ബീന, പി.ടി.എ എക്സിക്യുട്ടീവ് അംഗം പി.പി. ബാബു, കെ.ടി. അൻസാർ എന്നിവർ പങ്കെടുത്തു.

Content Summary: Valancherry Girls Higher Secondary School Silver Jubilee Celebration on Friday..Preparations complete

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !