കോട്ടയം: മലയാളി യുവതി ട്രെയിനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ സുരജ എസ് നായര്‍ ആണ് മരിച്ചത്. 45 വയസ്സുണ്ട്.
ആലപ്പുഴ - ധന്‍ബാദ് എക്‌സ്പ്രസ് ട്രെയിനില്‍ ഇന്നു പുലര്‍ച്ചെ ജോലാര്‍പ്പേട്ടില്‍ വച്ചാണ് സുരജയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വീട്ടില്‍ ലഭിച്ച വിവരം.
ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയശേഷം തിരികെ ട്രെയിനില്‍ വൈക്കത്തേക്ക് വരികയായിരുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ ജോലാര്‍പേട്ടയിലേക്ക് പോയിട്ടുണ്ട്.
Content Summary: Woman found dead in train toilet
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !