എടയൂർ പൂക്കാട്ടിരിയിൽ ദീർഘകാലമായി തലാസീമിയ മേജർ എന്ന അസുഖത്തെ തുടർന്ന് മജ്ജ മാറ്റിവെക്കലിന് വിധേയനായി ചികിത്സയിലായിരുന്ന അക്ഷയ ദാസ് (18 വയസ്സ്) മരണപെട്ടു. നാട്ടുകാരുടെയും സജ്ജനങ്ങളുടെയും സഹായത്താൽ 50 ലക്ഷത്തോളം രൂപ പിരിവെടുത്ത് ചികിത്സക്കുള്ള തുക കണ്ടെത്തുകയും ബംഗലൂരു നാരായണ ഹൃദയാലയ ആശുപത്രിയിൽ മജ്ജ മാറ്റി വെക്കലിന് വിധേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യ സ്ഥിതി മോശമാകുകയും തുടർന്ന് പെരിന്തൽമണ്ണ MES മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാവുകയും
മരണം സംഭവിക്കുകയുമായിരുന്നു
എടയൂർ പഞ്ചായത്തിലെ പൂക്കാട്ടിരി അമ്പല സിറ്റിയിലെ എട്ടാം വാർഡിൽ ദാസൻ - ജയശ്രീ ദമ്പതികളുടെ പുത്രനാണ് അക്ഷയ ദാസ്. അക്ഷയ് ദാസിന്റെ ജ്യേഷ്ഠ സഹോദരനും ഇതേ അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു .
Content Summary: Prayers failed.. Akshayadas finally succumbed to fate
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !