കൊച്ചി: കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ ബസിന്റെ നിരീക്ഷണം അനുചിതമായിപ്പോയെന്ന് കോടതി നിരീക്ഷിച്ചു. പ്രതിപക്ഷ നേതാവിന്റെ പദവിയില്‍ ഇരിക്കുന്നയാള്‍ ഭാവിയിലെങ്കിലും ഇത്തരത്തില്‍ പരാമര്‍ശം നടത്താതിരിക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു.
കെ ഫോണ്‍ കരാറിനെതിരായ ഹര്‍ജിയില്‍ ലോകായുക്തക്കെതിരായ പരാമര്‍ശമാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. കെ ഫോണ്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി യഥാര്‍ത്ഥത്തില്‍ സമര്‍പ്പിക്കേണ്ടത് ലോകായുക്തയിലാണ്. എന്നാല്‍ ലോകായുക്തയില്‍ സമീപിച്ചതുകൊണ്ട് കാര്യമില്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയില്‍ നല്‍കിയതെന്നായിരുന്നു ഹര്‍ജിയിലെ പരാമര്‍ശം.
ഈ പരാമര്‍ശം നീക്കം ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആവശ്യത്തോട് കോടതിയും യോജിച്ചു. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അനുചിതമായിപ്പോയെന്നും കോടതി അഭിപ്രായപ്പെട്ടു.
എഐ കാമറ ഇടപാടിനെതിരെ നല്‍കിയ ഹര്‍ജി കെ ഫോണ്‍ ഹര്‍ജിക്കൊപ്പം പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യം ഹൈക്കോടതി തള്ളി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമാണ് എഐ കാമറ ഇടപാടിനെതിരെ കോടതിയെ സമീപിച്ചിട്ടുള്ളത്.
Content Summary: "Let the person sitting in the position of the Leader of the Opposition not make such a remark at least in the future"
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !