ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ഇഷ്ട വെക്കേഷന്‍ സ്‌പോട്ടാണ് മാലി ദ്വീപ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ മാലിദ്വീപ് മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമായിരിക്കെ മാലിദ്വീപ് വെക്കേഷന്‍ കാന്‍സല്‍ ചെയ്തിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന.
മാലിദ്വീപിലേക്കുള്ള ടിക്കറ്റ് കാന്‍സല്‍ ചെയ്ത താരം അടുത്ത ആഴ്ച ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ ചിത്രമായ നാ സാമി രംഗയുടെ പ്രമോഷന്‍ ചടങ്ങിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലേക്കാണ് താരത്തിന്റെ യാത്ര.
ബിഗ് ബോസിനും നാ സാമി രംഗയ്ക്കും വേണ്ടി ഇടവേളയില്ലാതെ ജോലി ചെയ്യുകയായിരുന്നു. 17ന് കുടുംബത്തിനൊപ്പം മാലിദ്വീപില്‍ അവധിആഘോഷിക്കാനായി പോകാനിരുന്നതാണ്. ഇപ്പോള്‍ ഞാന്‍ എന്റെ ടിക്കറ്റ് കാന്‍സല്‍ ചെയ്തു. അടുത്ത ആഴ്ച ലക്ഷദ്വീപില്‍ പോകാനിരിക്കുകയാണ്.- നാഗാര്‍ജുന പറഞ്ഞു. സംഗീതജ്ഞന്‍ എംഎം കീരവാണിയും സംഗീതജ്ഞന്‍ ചന്ദ്രബോസുമായുള്ള സംസാരത്തിനിടെയായിരുന്നു നാഗാര്‍ജുന ലക്ഷദ്വീപ് വെക്കേഷനേക്കുറിച്ച് പറഞ്ഞത്.
പേടികൊണ്ടല്ല ടിക്കറ്റ് കാന്‍സല്‍ ചെയ്തതെന്നും അത് ആരോഗ്യകരമല്ല എന്ന് തോന്നിയതുകൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആരോഗ്യകരമല്ല, അത് ശരിയല്ല. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടിജനങ്ങളുടെ നേതാവ്. അദ്ദേഹത്തോടുള്ള പെരുമാറ്റം ശരിയല്ല. അവര്‍ ചെയ്തതിനുള്ള തിരിച്ചടി അവര്‍ക്ക് ലഭിക്കും.
Content Summary: Canceled ticket to Maldives; Nagarjuna said that he will go to Lakshadweep next week
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !