നീതി മെഡിക്കല്‍ സ്‌കീമിലൂടെ ലഭിക്കുന്ന മരുന്നുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വില കുറയ്ക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്. മരുന്നുകള്‍ക്ക് 16 ശതമാനം മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം.
നീതി മെഡിക്കല്‍ സ്‌കീമിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് വിലയില്‍ ഉണ്ടാവുന്ന ഇളവ് കണ്‍സ്യൂമര്‍ഫെഡ് പ്രഖ്യാപിച്ചത്. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ഞായറാഴ്ച മുഖ്യമന്ത്രി അങ്കമാലിയില്‍ നിര്‍വഹിക്കും.
രജത ജൂബിലിയോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത് ഇനിയും ഗുണഭോക്താക്കള്‍ക്ക് വില കുറച്ചു കൊടുക്കണമെന്നാണ്. 16 ശതമാനം മുതല്‍ 70 ശതമാനം വരെ വില കുറച്ചു കൊടുക്കാന്‍ കഴിയുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.
Content Summary: 16 to 70 percent discount on medicines; The price will be reduced at Neethi Medical Store
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !