അബുദാബി: ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സീസണ്‍ അനുസരിച്ച് സാധാരണ ടിക്കറ്റ് തുകയില്‍ നിന്ന് 10 ദിര്‍ഹം (225 രൂപ) മുതല്‍ 60 ദിര്‍ഹത്തിന്റെ (1355 രൂപ) വരെ ഇളവാണ് ലഭിക്കുക.
ആഭ്യന്തര, രാജ്യാന്തര സെക്ടറിലെ യാത്രക്കാര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. ഇതിനു പുറമെ സൗജന്യ ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴിനു പകരം 10 കിലോ അനുവദിക്കും.
'ഫ്‌ലൈ ആസ് യു ആര്‍' എന്ന ക്യാമ്പയിന്‍ വഴിയാണ് 'ലൈറ്റ് ഫെയേഴ്‌സ്' ഓഫര്‍ നല്‍കുന്നത്. എയര്‍ലൈന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും. ലഗേജ് ഇല്ലാതെ വരുന്ന യാത്രക്കാര്‍ക്ക് നീണ്ട ക്യൂവില്‍ നില്‍ക്കാതെ എക്‌സ്പ്രസ് കൗണ്ടറിലൂടെ വേഗത്തില്‍ ചെക്ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ലഗേജില്ലാത്ത ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ പണമടച്ച് 15, 20 കിലോ ലഗേജ് ചേര്‍ക്കാനും യാത്രാ തീയതി മാറ്റാനും (ഫീസ് നല്‍കണം) സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Content Summary: Air India Express with offer; The fare concession is for those traveling without luggage
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !