'കോണ്‍ഗ്രസ് വീണ്ടും ലീഗിനെ വഞ്ചിച്ചു'; ഒരു രാജ്യസഭ സീറ്റ് തന്ന് തിരിച്ചെടുക്കുന്നത് തന്ത്രമെന്ന് കെ ടി ജലീൽ

0

ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയില്‍ മൂന്നാം സീറ്റ് നിഷേധിച്ച്‌ കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്.

വഹാബിൻ്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് കൊടുത്താല്‍ ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക? അതും ലീഗിന് കിട്ടുമ്ബോള്‍ മാത്രമാണ് രണ്ട് അംഗങ്ങള്‍ രാജ്യസഭയില്‍ ഒരേസമയം ലീഗിനുണ്ടാകൂ. 

കെ ടി ജലീലിന്റെ കുറിപ്പ്‌:

ലീഗിൻ്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടൻ കഥയും!

ജൂണില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന് കോണ്‍ഗ്രസ്സ് സമ്മതിച്ചു. രാജ്യസഭയില്‍ ലീഗിൻ്റെ പ്രാതിനിധ്യം എപ്പോഴും രണ്ടെണ്ണം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പു നല്‍കി. വഹാബ് സാഹിബിൻ്റെ എം.പി കാലാവധി 2026-ല്‍ തീരുമ്ബോള്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് എടുക്കും. ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് നല്‍കാതെ വീണ്ടും കോണ്‍ഗ്രസ് ലീഗിനെ വഞ്ചിച്ചു. പകരം 2 കൊല്ലം രാജ്യസഭയില്‍ ലീഗിന് രണ്ട് പ്രതിനിധികളെ നല്‍കും. മുമ്ബും ലീഗിന് രാജ്യസഭയില്‍ രണ്ട് പ്രതിനിധികള്‍ ഉണ്ടായിരുന്നു. കൊരമ്ബയില്‍ അഹമ്മദാജിയും അബ്‌ദുസ്സമദ് സമദാനിയും. ലീഗ് കണ്ണുരുട്ടാതെ തന്നെ കെ കരുണാകരനാണ് കേരളത്തില്‍ നിന്നുള്ള ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം രണ്ടാക്കി ഉയർത്തിയത്. ആ കരുണാകരനെ കോട്ടയം ലോബി പടച്ചുണ്ടാക്കിയ ചാരക്കേസിൻ്റെ മറവില്‍ അപമാനിതനാക്കി വലിച്ച്‌ താഴെയിട്ടു. എ കെ ആൻ്റെണിയെ പകരം മുഖ്യമന്ത്രിയാക്കി വാഴിച്ചു. നെറികെട്ട ആ രാഷ്ട്രീയ അങ്കത്തില്‍ ചതിയൻ ചന്തുവിൻ്റെ വേഷമിട്ടാണ് ലീഗ് കളം നിറഞ്ഞാടിയത്. കരുണാകരനോട് ലീഗ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത മഹാപരാധം! ബീരാൻ സാഹിബിൻ്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന തിരൂരങ്ങാടിയില്‍ ആൻ്റെണിയെ മല്‍സരിപ്പിച്ച്‌ ജയിപ്പിച്ച ലീഗിനോട് ന്യൂനപക്ഷങ്ങള്‍ സമ്മർദ്ദമുപയോഗിച്ച്‌ അനർഹമായത് നേടുന്നു എന്ന പ്രസ്‌താവന നടത്തിയാണ് അദ്ദേഹം പ്രത്യുപകാരം ചെയ്‌തത്.

ആൻ്റണിയുടെ മകൻ അനില്‍ ആൻ്റണി ബിജെപിയില്‍ പോയത് അയാളുടെ വ്യക്തിപരമായ കാര്യം. എന്നാല്‍ അനില്‍ ആൻ്റണി ചീറ്റുന്ന മുസ്ലിം വിരുദ്ധ വിഷം അച്ഛനോട് ലീഗ് കാട്ടിയ ഉദാരമനസ്‌കതയ്ക്കുള്ള ഉപകാരസ്‌മരണയായി ആരെങ്കിലും ധരിച്ചാല്‍ തെറ്റുപറയാനാവില്ല! കാവളമരത്തിനു മുകളില്‍ റോസാപ്പൂ വിരിയില്ലല്ലോ? കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയ നന്ദികേടിന് ലീഗ് ലോകാവസാനം വരെ പ്രായശ്ചിത്തം ചെയ്‌താലും മതിയാവില്ല. 2019 ല്‍ ഹൈദരലി തങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഉറപ്പ് അവർ പാലിച്ചിട്ടില്ലെങ്കില്‍ സാദിഖലി തങ്ങള്‍ക്ക് അവർ നല്‍കിയ ഉറപ്പ് 'കുറുപ്പിൻ്റെ ഉറപ്പാകു'മെന്ന് ആർക്കാണറിയാത്തത്?
ഇപ്പോഴത്തെ വ്യവസ്ഥകള്‍ നോക്കിയാല്‍ പണ്ട് ലണ്ടനില്‍ നടന്ന ഒരു സംഭവമാണ് ഓർമ്മവരിക. ലണ്ടനിലെ ഒരു പുരാതന ചർച്ച്‌ പുതുക്കിപ്പണിയാൻ കമ്മിറ്റിക്കാർ തീരുമാനിച്ചു. ലീഗിന് രാജ്യസഭയില്‍ രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചപോലെ. തുടർന്ന് യോഗം കൂടി ചർച്ചിൻ്റെ മേലധികാരികള്‍ മൂന്ന് ഉഗ്രൻ തീരുമാനങ്ങളും എടുത്തു!.

1) പഴയ ചർച്ച്‌ നില്‍ക്കുന്ന സ്ഥലത്താവണം പുതിയ ചർച്ച്‌ പണിയേണ്ടത്.
2) പഴയ ചർച്ചിൻ്റെ പരമാവധി സാധനസാമഗ്രികള്‍ പുതിയ ചർച്ചിൻ്റെ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തണം.
3) പുതിയ ചർച്ച്‌ പണിത് കഴിഞ്ഞ ശേഷമേ പഴയ ചർച്ച്‌ പൊളിക്കാൻ പാടുള്ളൂ.

ഈ വ്യവസ്ഥകള്‍ക്ക് സമാനമായ ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയില്‍ മൂന്നാം സീറ്റ് നിഷേധിച്ച്‌ കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്. വഹാബിൻ്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്സിന് കൊടുത്താല്‍ ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക? അതും ലീഗിന് കിട്ടുമ്ബോള്‍ മാത്രമാണ് രണ്ട് അംഗങ്ങള്‍ രാജ്യസഭയില്‍ ഒരേസമയം ലീഗിനുണ്ടാകൂ.

വൻബിസിനസ് സംരഭങ്ങള്‍ നടത്തുന്ന ലീഗ് നേതാക്കള്‍ക്ക് ഇതറിയാഞ്ഞിട്ടല്ല. സ്വന്തം കമ്ബനി പൊളിയുന്നതിലേ അവർക്ക് വിഷമമുള്ളൂ. ലക്ഷക്കണക്കിന് സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് ഒരു രൂപ മെമ്ബർഷിപ്പ് ഷെയറുള്ള മുസ്ലിംലീഗാവുന്ന മഹത്തായ കമ്ബനി പൊളിയുന്നതിലും അതിൻ്റെ ആത്മാഭിമാനം തകരുന്നതിലും അവർക്കൊരു ഛേദവും ഉണ്ടാവേണ്ട കാര്യമില്ലല്ലോ!!!
Source:


Content Summary: 'Congress cheats League again'; KT Jalil says that taking back a Rajya Sabha seat is a strategy

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !