ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ നിര്‍ണായകമായ താരം കൂടിയാണ് പോഗ്ബ.
ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇറ്റലിയിലെ ആന്റി ഡോപിങ് ട്രൈബ്യൂണലാണ് താരത്തിനു നാല് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ താരത്തിന്റെ ശരീരത്തില്‍ നിരോധിത മരുന്നായി ടെസ്‌റ്റോസ്റ്റിറോണിന്റെ അംശങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഫലം പോസിറ്റിവായതോടെയാണ് നടപടി.
ഡിസംബറില്‍ പ്രോസിക്യൂട്ടര്‍മാര്‍ യുവന്റസ് താരത്തിനു പരമാവധി നാല് വര്‍ഷത്തെ വിലക്ക് നല്‍കണമെന്നു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ തീരുമാനം ശരിവച്ച് വിധി പുറത്തു വന്നത്.
ഫ്രാന്‍സിന്റെ പ്രതിഭാധനനായ മധ്യനിര താരത്തിന്റെ ഫുട്‌ബോള്‍ കരിയറിനു തന്നെ കരിനിഴല്‍ വീണിരിക്കുകയാണ്. പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ സപ്റ്റംബറില്‍ പോഗ്ബയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം തുടരുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: End of football career? French player Paul Pogba banned for 4 years
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !