കരിപ്പൂര്‍ വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം.
സംസ്ഥാന ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിക്കുകയായിരുന്നു. 1,65,000 രൂപ ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്ചയിച്ചിരുന്ന നിരക്ക്. ഇതില്‍ 42000 രൂപയാണ് കുറച്ചത്. അതോടെ 1,23,000 രൂപ ആയിരിക്കും കരിപ്പൂരില്‍ നിന്നുള്ള പുതിയ നിരക്ക്.
യാത്രാക്കൂലി കുറയ്ക്കണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതായി കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്‍റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയും തീര്‍ത്ഥാടകരുടെ ക്ഷേമം ലക്ഷ്യമിട്ടുമാണ് യാത്രാക്കൂലിയില്‍ കുറവ് വരുത്തിയതെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി അറിയിച്ചു.
ടിക്കറ്റ് ചാർജ് കുറച്ചെങ്കിലും മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരില്‍ അധിക തുകതന്നെയാണ് ഇപ്പോഴും തീർഥാടകർ നല്‍കേണ്ടി വരുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങള്‍ വഴി ഹജ്ജിന് പോകുന്നവർ 86000 രൂപയാണ് യാത്രാകൂലിയായി നല്‍കേണ്ടത്.
Content Summary: Hajj journey from Karipur; Low cost center
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !