വളാഞ്ചേരി: ഐ.ഇ.സി.ഐ കേരള സിലബസിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 2022-2023 അധ്യയന വർഷത്തിൽ LSS, USS നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ്ദാന ചടങ്ങ് 17-ാം തിയതി ശനിയാഴ്ച പൂക്കാട്ടിരി ഐ. ആർ. എച്ച്. എസ്. എസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9:30 ന് ആരംഭിക്കുന്ന പരിപാടി KRSMA സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പുളക്കൽ ഉദ്ഘാടനം ചെയ്യും. വിദ്യാകൗൺസിൽ ഫോർ എഡ്യൂക്കേഷൻ ഡയറക്‌ടർ ത്വൽഹ ഹുസൈൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ DRI ഐ.ഇ.സി.ഐ സി.ഇ.ഒ മുഹമ്മദ് ബദീഉസമാൻ മുഖ്യപ്രഭാഷണം നിർവഹിക്കും. വിദ്യാർത്ഥികൾക്കായി ത്വയ്യിബ് ഒമാനൂർ നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്സിന് ശേഷം അവാർഡ്‌ദാന ചടങ്ങ് നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡൻ്റ് സി. സൈഫുദ്ധീൻ ജെ.എം.സി.ടി എക്‌സിക്യൂട്ടീവ് മെമ്പർ യു. മുഹമ്മദലി, ഡയറക്ട്‌ടർ പി.ഹാരിസ് ബാബു, സെക്ഷൻ ഹെഡ് ഷമീല മുനവ്വർ, സ്റ്റാഫ് സെക്രട്ടറി നജ്‌മുദ്ധീൻ.പി എന്നിവർ പങ്കെടുത്തു.
Content Summary: LSS USS Award Ceremony Saturday at Pookattiri lRHS..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !