പൊന്നാനി: എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലും 2.210 gm മെത്തംഫിറ്റമിനു 3 കിലോ കഞ്ചാവു മായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തു.
പൊന്നാനി ആലങ്കോട് വില്ലേജിൽ കാളാച്ചാൽ കരോട്ടു പറമ്പിൽ മുഹമ്മദ് ഷഹീർ പൊന്നാനി ആലങ്കോട് വില്ലേജിൽ കാളാച്ചാൽ പൊന്നച്ചന്റെ വളപ്പിൽ അബ്ദുൽ സുൽത്താൻ എന്നിവരാണ് പിടിക്കപ്പെട്ടത്.
മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ, കഞ്ചാവും മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്,ഇവരുടെ കഞ്ചാവ് കടത്തി കൊണ്ടു വരുന്ന സ്കൂട്ടറുംപിടിച്ചെടുത്തു.
എക്സൈസ് ഇൻസ്‌പെക്ടർ ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) ബാബു എൽ,പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, സച്ചിൻ ഡ്രൈവർ പ്രമോദ് എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !